ലക്നൗ : റംസാൻ നാളിൽ ഹമാസിന് പിന്തുണയുമായി കൊടിയുമേന്തി മുദ്രാവാക്യം മുഴക്കിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് . ഉത്തര് പ്രദേശിലെ അലിഗഢ്, പഞ്ചാബിലെ ലുധിയാന തുടങ്ങിയ സ്ഥലങ്ങളിലാണ് നിസ്ക്കാരത്തിന് ശേഷം പലസ്തീനെ പിന്തുണക്കാനെന്ന പേരിൽ ഹമാസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകള് പതിക്കുകയും ചെയ്തത് .
അലിഗഡ് നഗരത്തിലെ പഴയ ഈദ്ഗാഹിൽ പ്രാർത്ഥനയ്‌ക്ക് ശേഷം ചില യുവാക്കൾ പലസ്തീൻ പതാക ഉയർത്തുകയും ചെയ്തു. ഈ ബാനറുകളിലും പോസ്റ്ററുകളിലും ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയിരുന്നു. മാത്രമല്ല, ‘മസ്ജിദ് അഖ്‌സ സിന്ദാബാദ്’, ‘ബൈത്തുൽ മുഖദ്ദസ് സിന്ദാബാദ്’, ‘ഗാസ സിന്ദാബാദ്’, ‘പലസ്തീൻ സിന്ദാബാദ്’, ‘നാരാ-ഇ-തക്ബീർ അല്ലാഹ് ഹു അക്ബർ’ എന്നീ മുദ്രാവാക്യങ്ങളും ഇവർ ഉയർത്തി.
മാത്രമല്ല, പൊതുസ്ഥലങ്ങളിൽ നിസ്കരിക്കുന്നത് യുപിയിൽ നിരോധിച്ചിരിക്കുന്നു. ഇത് വകവയ്‌ക്കാതെ യുവാക്കൾ റോഡിൽ നിസ്‌കരിക്കുകയായിരുന്നു . ഇതേക്കുറിച്ച് മാറ്റ് യാത്രക്കാർ ചോദിച്ചപ്പോൾ ഈദ്ഗാഹിൽ എത്താൻ താമസിക്കുമെന്നായിരുന്നു ഇവരുടെ മറുപടി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലുധിയാനയിലെ ജുമാമസ്ജിദിലും പലസ്തീൻ പതാക ഉയർത്തി. ഇവിടെ നിസ്‌കരിക്കാനെത്തിയവരിൽ ഭൂരിഭാഗം പേരുടെ കൈകളിലും പലസ്തീനെ അനുകൂലിച്ചും ഇസ്രായേലിനെതിരെയും ബാനറുകൾ ഉണ്ടായിരുന്നു. പലസ്തീനെ പിന്തുണച്ച് മുദ്രാവാക്യങ്ങളും ഉയർത്തി . എതിർപ്പുമായി നാട്ടുകാരും രംഗത്തെത്തിയതോടെ സംഘർഷത്തിന്റെ സ്ഥിതിയുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത് .
Leave a Comment