ഡൽഹി മദ്യനയ അഴിമതി കേസ്; ഡൽഹി സർക്കാരുമായി അടുത്ത ബന്ധം, മദ്യ വ്യാപാരം നടത്താൻ സഹായിക്കാം; അരബിന്ദോ ഫാർമ പ്രൊമോട്ടർക്ക് കവിതയുടെ വാഗ്ദാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മദ്യനയ അഴിമതി കേസ്; ഡൽഹി സർക്കാരുമായി അടുത്ത ബന്ധം, മദ്യ വ്യാപാരം നടത്താൻ സഹായിക്കാം; അരബിന്ദോ ഫാർമ പ്രൊമോട്ടർക്ക് കവിതയുടെ വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിയ്‌ക്ക് 25 കോടി നൽകാൻ അരബിന്ദോ ഫാർമ പ്രൊമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ നിർബന്ധിച്ചത് ബിആർഎസ് നേതാവ് കെ കവിത. കേസിൽ അറസ്റ്റിലായ ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക കോടതിയിൽ നൽകിയ അപേക്ഷയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ ആവശ്യം ശരിവച്ച കോടതി ഈ മാസം15 വരെ കവിതയെ കസ്റ്റഡിയിൽ വിട്ടു.

തനിക്ക് ഡൽഹി സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്നും എക്‌സൈസ് പോളിസി പ്രകാരം രാജ്യ തലസ്ഥാനത്ത് മദ്യ വ്യാപാരം നടത്താൻ സഹായിക്കാമെന്നും കവിത ശരത് റെഡ്ഡിയെ ധരിപ്പിച്ചു. തനിക്ക് പിന്തുണ നൽകിയില്ലെങ്കിൽ തെലങ്കാനയിലെയും ഡൽഹിയിലെയും ബിസിനസുകളെ ഇത് ബാധിക്കുമെന്നും കവിത റെഡ്ഡിയോട് പറഞ്ഞു.

മൊത്ത വ്യാപാരത്തിന് 25 കോടിയും ഓരോ റീട്ടെയിൽ മേഖലയിലും 5 കോടി രൂപ വീതവും ആം ആദ്മി പാർട്ടിക്ക് നൽകണമെന്നാണ് കവിത ആവശ്യപ്പെട്ടത്. കവിതയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശരത് റെഡ്ഡി അഴിമതിയിൽ പങ്കാളിയായതെന്നും സിബിഐ കോടതിയെ അറിയിച്ചു. ശരത് റെഡ്ഡി കേസിൽ മാപ്പുസാക്ഷിയായിരുന്നു.

കവിതയുടെ സഹായികളായ അരുൺ ആർ പിളളയ്‌ക്കും അഭിഷേക് ബോയിൻപളളിക്കുമാണ് തുക കൈമാറാൻ നിർദ്ദേശിച്ചത്. കെജ് രിവാളിനെ പ്രതിനിധീകരിക്കുന്ന വിജയ് നായരുമായി ഇവർ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുമെന്നും കവിത പറഞ്ഞതായി സിബിഐ പറയുന്നു.

മാർച്ചിൽ ഇഡി അറസ്റ്റ് ചെയ്ത കവിതയെ സിബിഐ വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. തെളിവുകൾ ഉണ്ടായിട്ടുപോലും ചോദ്യങ്ങൾക്ക് കവിത കൃത്യമായ മറുപടി നൽകുന്നില്ലെന്ന് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി.

2021 മാർച്ചിലും മെയിലുമായി കവിതയുടെ സഹായികളായ അരുൺ ആർ പിളള, അഭിഷേക് ബോയിൻപളളി, ബുച്ചിബാബു ഗോരാന്ത്ല എന്നിവർ ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ താമസിച്ചാണ് കെജ് രിവാൾ സർക്കാരിന്റെ മദ്യനയം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുളള നീക്കങ്ങൾ നടത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടി.

കവിതയുടെ സഹായം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഇവരുടെ ഉടമസ്ഥതയിലുളള എൻജിഒ തെലങ്കാന ജാഗ്രുതിയിലേക്ക് റെഡ്ഡിയുടെ ഉടമസ്ഥതയിലുളള അരബിന്ദോ റിയാൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് 80 ലക്ഷം രൂപ നൽകി.

ജൂൺ, ജൂലൈ മാസങ്ങളിൽ തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ കൃഷി ഭൂമി വാങ്ങാൻ താനുമായി വിൽപന കരാറിൽ ഒപ്പിടാൻ കവിത ശരത് ചന്ദ്ര റെഡ്ഡിയെ നിർബന്ധിച്ചു. താൽപര്യം ഇല്ലായിരുന്നെങ്കിലും റെഡ്ഡിയെ കവതി നിർബന്ധിച്ച് കരാറിൽ ഒപ്പിടുവിച്ചു. 14 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാൻ വിമുഖത പ്രകടിപ്പിച്ചതോടെ ആയിരുന്നു ബിസിനസ് തകർക്കുമെന്ന ഭീഷണി മുഴക്കിയത്.

Tags: kavithaSARATH CHANDRA REDDY
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies