താരജാഡകളില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. താരങ്ങൾ മുഴുവൻ അണിനിരന്ന പ്രമോഷൻ ചടങ്ങുകൾ നടക്കുമ്പോഴും ചർച്ചയാകുന്നത് പ്രണവിന്റെ അസാന്നിധ്യമാണ്. അപ്പുവിന്റെ യാത്രയോടുള്ള ഇഷ്ടത്തെ കുറിച്ച് അമ്മയായ സുചിത്ര മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മകനെ കുറിച്ച് അവർ വാചാലയായത്.
ഊട്ടിയിലെ ഇന്റർനാഷണൽ സ്കൂളിലാണ് അപ്പു പഠിച്ചത്. അവിടത്തെ പിള്ളേരുടെ കൾച്ചറിന്റെ ഭാഗമാണ് ട്രക്കിംഗ്. പഠിത്തത്തിനിടയിലാണ് ഹിമാലയത്തിൽ ട്രക്കിംഗിന് പോകണമെന്ന് പറഞ്ഞ് അപ്പുവും ഫ്രണ്ടും എത്തിയത്. അന്ന് ഡൽഹിയിൽ അഡ്വഞ്ചർ ട്രിപ്പ് ഓർഗനൈസ് ചെയ്യുന്ന ഒരു ഫ്രണ്ട് എനിക്ക് ഉണ്ടായിരുന്നു. അവരുടെ കൂടെ പോകാൻ പറഞ്ഞ് ഡൽഹിയിലേക്ക് വിട്ടു. എന്നാൽ ആരുടേയും സഹായം ഇല്ലാതെ ഹിമാലയത്തിൽ എത്താനായിരുന്നു അപ്പുവിന്റേയും ഫ്രണ്ടിന്റെയും തീരുമാനം. പത്തും പതിനഞ്ചും പേരുള്ള ജീപ്പിലും ബസിലുമായിരുന്നു യാത്ര. അന്ന് തുടങ്ങിയ യാത്രയോടുള്ള ഇഷ്ടം ഇന്നും തുടരുന്നു.
ഓസ്ട്രേലിയയിൽ പോയി അപ്പു പഠിച്ചത് ബിഎ ഫിലോസഫിയാണ്. അതിന്ശേഷം എംഎ എടുത്ത് ടീച്ചറോ മറ്റോ ആയെങ്കിൽ കുഴപ്പിമില്ലായിരുന്നു. അതും ചെയ്യാതിരിക്കുമ്പോൾ സിനിമ ട്രൈ ചെയ്തുടേയെന്ന് ഞാൻ തന്നെ ചോദിച്ചിട്ടുണ്ട്.
ഡോക്ടറുടെ ഫാമിലിയാണെങ്കിൽ മക്കൾ ഡോക്ടറാകുന്നത് നാച്ചുറലാണ്. ഞാൻ വന്നത് സിനിമ ഫാമിലിയിൽ നിന്നാണ് എന്റെ അച്ഛൻ പ്രൊഡ്യൂസറാണ്. ഞാൻ കല്യാണം കഴിച്ചത് ആക്ടറെയാണ്. എന്റെ സഹോദരനും സിനിമ മേഖലയിൽ നിന്നുള്ള ആളാണ്. സിനിമയാണ് ഞങ്ങളുടെ ബ്രെഡ്& ബട്ടർ. അത്കൊണ്ട് തന്നെ എനിക്ക് അവനോട് ഡോക്ടറാകാൻ പറയാൻ പറ്റില്ല.
ഒരു കുട്ടിയെങ്കിലും ഡോക്ടറാകണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷെ രണ്ട് പേർക്കും അതിനോട് ചായ്വ് ഇല്ലായിരുന്നു, സുചിത്ര മോഹൻലാൽ പറയുന്നു.