കാൻബെറ: ഓസ്ട്രേലിയയിൽ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയിൽ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ഗുഡ് ഷെപ്പേർഡ് പള്ളിയിലായിരുന്നു സംഭവം.
യുവാവിന്റെ ആക്രമണത്തിൽ പള്ളിയിലുണ്ടായിരുന്ന മറ്റ് ചിലർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് തൊട്ടുപിന്നാലെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
പള്ളിയിൽ ഒത്തുകൂടിയ വിശ്വാസികൾക്ക് മുൻപിൽ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനടുത്തേക്ക് യുവാവ് വരികയും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയുമായിരുന്നു. ആക്രമണത്തിൽ ബിഷപ്പിന്റെ മുഖത്തും കഴുത്തിലും പരിക്കേറ്റു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ തന്നെ ഏറ്റവും പ്രസിദ്ധരായ ബിഷപ്പുമാരിൽ ഒരാളാണ് ആക്രമണത്തിന് ഇരയായ മാർ മാറി ഇമ്മാനുവൽ. ടിക്ടോക്കിലും മറ്റ് സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകളിലും വൈറലായ താരം കൂടിയാണ് ഇദ്ദേഹം.
🚨BREAKING: Bishop Mari Emmanuel has been attacked about 20 minutes ago. He is well known for his anti-woke sermons.
I've followed this brave man for a long time. He is an Australian icon and an inspiration.
AUSTRALIA HAS HAD ENOUGH OF THIS. pic.twitter.com/CKebGDK90W
— Alex James (@actualAlexJames) April 15, 2024
സിഡ്നിയിൽ കഴിഞ്ഞ ദിവസം മറ്റൊരു ആക്രമണം നടന്നിരുന്നു. ഷോപ്പിംഗ് മാളിലെത്തിയ അക്രമി സാധാരണക്കാരെ കുത്തിവീഴ്‌ത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്‌ത്തുകയും ചെയ്തു. ആക്രമണത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.