ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലാണ് ആർ.സി.ബി ഇന്ന് ചിന്നസ്വാമിയിൽ വഴങ്ങിയത്. ആദ്യ പത്തോവറിൽ സൺറൈസേഴ്സ് 128 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് തവണ ഫൈനലിലെത്തിയ ടീമിന് ട്രാവിസ് ഹെഡിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. മുഹമ്മദ് സിറാജിനെയും അൽസരി ജോസഫിനെയും പുറത്തിരുത്തിയാണ് ഇന്ന് ബാറ്റിംഗ് പിച്ചിൽ ആർ.സി.ബി കളിക്കാനിറങ്ങിയത്.
ടോസ് നേടിയിട്ടും ഹൈദരാബാദിനെ ബാറ്റിംഗിന് വിടുകയായിരുന്നു ഡുപ്ലെസി. പവർപ്ലേയിൽ 76 റൺസടിച്ചാണ് സൺറൈസേഴ്സ് ഡുപ്ലെസിയുടെ തീരുമാനം പാളിയെന്ന് വ്യക്തമാക്കിയത്. പിന്നീടങ്ങോട്ട് അടിയുടെ പെരുന്നാളായിരുന്നു. 20 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഹെഡ് 39 പന്തിൽ ശതകവും നേടി. പിന്നാലെയെത്തിയ മാർക്രവും ക്ലാസനും അബ്ദുൾ സമദും ആർ.സി.ബി ബൗളർമാരെ എടുത്തിട്ടലക്കി.
തലങ്ങും വിലങ്ങും അടിയേറ്റുവാങ്ങിയ ബൗളിംഗ് നിരയെ എയറിലാക്കിയാണ് രോഷമടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനിടെ ആർ.സി.ബിയെ പലവട്ടം ആരാധകർ വധിച്ചു. ഇതിനെക്കാളും നല്ലത് ആർ.സി.ബിക്ക് രണ്ട് ബൗളിംഗ് മെഷീൻ വാങ്ങി നൽകുന്നതാണെന്നാണ് ആരാധകരുടെ പക്ഷം. ആരാണ് ലേലത്തിൽ ഇത്രയും മനോഹര ബൗളർമാരെ സ്വന്തമാക്കിയതെന്ന് ചോദിക്കുന്ന ആരാധകർ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ട്രോളുകളും മീമുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.
Visual Representation of How I Watch RCB Bowling #RCBvSRHpic.twitter.com/TeVQ73nyfY
— زماں (@Delhiite_) April 15, 2024
“>
RCB choosing a weak bowling squad with the smallest ground in India
pic.twitter.com/atYl5IgiiE— Homelander (Bad Manners) (@aham_brahmasmi_) April 15, 2024
“>
pune warrios 2013 bowling unit vs rcb 2024 bowling unitpic.twitter.com/9or2ywfdT6
— Saro (@BiggChainSaw)
RCB bowlers should just give up. Bowling machines should be employed, that will give better result than a RCB bowling lineup#IPL2024 #RCBvSRH
— Vishesh Roy (@vroy38)
Dinda Sir welcoming RCB bowlers tonight pic.twitter.com/dkRko3Hhax
— Dinda Academy (@academy_dinda)
RCB bowlers bowled a dot ball🔥🔥 pic.twitter.com/XzfZH90XD2
— TukTuk Academy (@TukTuk_Academy)
Rcb lady fanspic.twitter.com/uu6VR4G5XY
— వేటగాడు (@rao_4005)