ന്യൂഡൽഹി: 2028 ഓടെ രാജ്യത്ത് തൊഴിലവസരങ്ങളിൽ 22 ശതമാനം വർദ്ധനവുണ്ടാകുമെന്ന് ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ട്. ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവന മേഖലകളിൽ ആയിരിക്കും വൻതോതിൽ തൊഴിലവസരങ്ങൾ. സേവനരംഗത്തെ ഓരോ സംരംഭവും ദശാംശം 1.2 ശതമാനം തൊഴിലവസര വളർച്ച ഉറപ്പാക്കും എന്നാണ് കണക്കുകൾ നൽകുന്ന സൂചന.
ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കുന്നതിന്റെ പ്രതിഫലനം തൊഴിൽ രംഗത്തും ഉണ്ടാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യൺ യുഎസ് ഡോളർ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്നത് സേവന മേഖലയ്ക്ക് നേട്ടമാകും.
ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്സ്, പുനരുപയോഗ ഊർജം, MSME, സ്റ്റാർട്ടപ്പ് എന്നിവയിലായിരിക്കും കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെടുക. കൂടാതെ സ്ത്രീകളുടെ അവസരങ്ങൾ കുത്തനെ വർദ്ധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മോദി സർക്കാർ കൊണ്ടുവന്ന മേക്ക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ ഭാവിയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്നും ഒബ്സെർവർ ഫൗണ്ടേഷൻ റിപ്പോർട്ടിൽ പറയുന്നു.