മുംബൈക്കെതിരെയുള്ള മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ചെന്നൈ ആരാധകർക്ക് നിരാശയിൽ. ധോണിയുടേതായി പുറത്തുവന്ന ഒരു വീഡിയോയാണ് കാരണം. മത്സര ശേഷം ടീം ബസിലേക്ക് പോകുന്നതിനിടെ ധോണി മുടന്തുകയും പടിക്കെട്ട് ഇറങ്ങാൻ മുൻ താരം റെയ്ന സഹായിക്കുന്നതുമാണ് വീഡിയോ.
2010,2011 സീസണുകളിൽ ചെന്നൈ കിരീടം ഉയർത്തുമ്പോൾ സുരേഷ് റെയ്ന നിർണായക റോൾ വഹിച്ചിരുന്നു. റെയ്ന 2021ലാണ് അവസാനമായി ഐപിഎൽ കളിച്ചത്. 205 മത്സരങ്ങളിൽ നിന്ന് 5528 റൺസാണ് താരത്തിന്റെ സമ്പാദ്യം.
അതേസമയം ധോണിയുടെ കാലിലെ പരിക്ക് ഇതുവരെ ഭേദമായിട്ടില്ലെന്നാണ് സൂചന. നേരത്തെ ചെന്നൈയുടെ സപ്പോർട്ടിംഗ് സ്റ്റാഫും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ബാറ്റിംഗ് പൊസിഷനിൽ ധോണി താഴെയിറങ്ങുന്നതിനും കാരണമിതായിരുന്നു. മുംബൈക്കെതിരായ മത്സരത്തിൽ 4 പന്തിൽ 20 റൺസ് നേടിയ ധോണിയുടെ പ്രകടനം നിർണായകമായിരുന്നു.
— msd (@msdian7781_) April 15, 2024
“>















