ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രൂക്ഷ വിമർശനമുയർത്തിഇന്ത്യൻ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. ഏഴു മത്സരത്തിൽ ആറു തോൽവിയുമായി പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്തായതോടെയാണ് മഹേഷ് ഭൂപതി ടീമിനെതിരെ ആഞ്ഞടിച്ചത്. ടീമിനെ മറ്റാർക്കെങ്കിലും വിറ്റ് പ്രകടനം മെച്ചപ്പെടുത്തണമെന്നാണ് ടെന്നീസ് താരം ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പോർട്സിനും ആരാധകർക്കും ഐപിഎല്ലിനും താരങ്ങൾക്കും വേണ്ടി ബിസിസിഐ ആർ.സി.ബിയെ മറ്റാർക്കെങ്കിലും വിൽപ്പന നടത്തി, നല്ലൊരു ഫ്രാഞ്ചൈസിയായി രൂപപ്പെടുത്താൻ തയ്യാറാകാണം. മറ്റു ടീമുകൾ ചെയ്യുന്നതു പോലെ— മഹേഷ് ഭൂപതി പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ വമ്പൻ തോൽവിയാണ് ആർ.സി.ബി വഴങ്ങിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലാണ് ആർ.സി.ബി ഇന്നലെ ചിന്നസ്വാമിയിൽ വഴങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് അവർ അടിച്ചുക്കൂട്ടിയത്. ഒടുവിൽ 25 റൺസിന് ബെംഗളൂരു പരാജയപ്പെട്ടു. ദിനേശ് കാർത്തിക്കാണ് ആർ.സി.ബിയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
For the sake of the Sport , the IPL, the fans and even the players i think BCCI needs to enforce the Sale of RCB to a New owner who will care to build a sports franchise the way most of the other teams have done so. #tragic
— Mahesh Bhupathi (@Maheshbhupathi) April 15, 2024
“>