ന്യൂഡൽഹി : സ്‌കൂൾ വളപ്പിൽ നിസ്‌കാരം നിരോധിച്ചതിനെതിരെ മുസ്ലീം വിദ്യാർത്ഥിനി നൽകിയ ഹർജി കോടതി തള്ളി . ബ്രിട്ടനിലെ ബ്രെൻ്റിൽ സ്ഥിതി ചെയ്യുന്ന മൈക്കിള കമ്മ്യൂണിറ്റി സ്കൂളിനെതിരെയാണ് വിദ്യാർത്ഥി ഹർജി ഫയൽ ചെയ്തത് .
ഈ സ്‌കൂൾ വളപ്പിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിലക്കുണ്ട്. 700 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പകുതിയിലേറെയും മുസ്ലീങ്ങളാണ്. സ്കൂൾ അധികൃതർ നിസ്‌കാരം നിരോധിച്ചിട്ടും 2023 മാർച്ചിൽ 30 സ്‌കൂൾ കുട്ടികൾ സ്വെറ്റർ വിരിച്ച് നിസ്‌കാരം നടത്തി. ഇതേത്തുടർന്ന് സ്കൂൾ കർശന നടപടി സ്വീകരിക്കുകയും എല്ലാവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂൾ വിദ്യാർത്ഥിനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
എന്നാൽ ഈ സ്കൂളിൽ മതപരമായ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് തോമസ് ലിൻഡൻ വ്യക്തമാക്കി . ഇത് ഒരു മതേതര വിദ്യാലയമാണ് . സ്‌കൂളിൽ പഠിക്കണമെങ്കിൽ സ്‌കൂൾ ചട്ടങ്ങൾ പാലിക്കണം . സ്‌കൂൾ നിയമങ്ങളൊന്നും വിദ്യാർത്ഥിക്കോ അവളുടെ രക്ഷിതാക്കൾക്കോ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവർക്ക് സ്‌കൂൾ വിടാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി .