തിരുവനന്തപുരം: വോട്ടർമാർക്കിടയിൽ ഹിറ്റായി ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’. കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പറ്റി നയതന്ത്ര വിദഗ്ധൻ ഡോ ടി പി ശ്രീനിവാസൻ രചിച്ച പുസ്തമാണിത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനവേദിയിൽ നടി ശോഭനയാണ് പുസ്തകം പ്രകാശനം ചെയ്തത്.
രാജ്യത്ത് ലാൻഡ് ഫോൺ മാത്രം ഉണ്ടായിരുന്ന കാലത്ത് മൊബൈൽ ഫോൺ വിപ്ലവം നടപ്പാക്കിയ രാജീവ് ചന്ദ്രശേഖറിന്റെ ഐടി മേഖയിലെ വൈദഗ്ധ്യം ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടി പി ശ്രീനിവാസൻ പറഞ്ഞു. ടി പി ശ്രീനിവാസന്റെ പത്താമത്തെ പുസ്തകമാണിത്. നിലവിൽ എൻഡിഎ സ്ഥാനാർത്ഥി അനന്തപുരിക്കായി മുന്നോട്ട് വെക്കുന്ന വികസന അജണ്ട ക്രോഡീകരിക്കുന്ന തിരക്കിലാണ് ഐഎഎസ് അദ്ധ്യാപകൻ കൂടിയായ ടി പി ശ്രീനിവാസൻ.
ആർ കെ ലക്ഷ്മണന്റെ മനോഹരമായ കാരിക്കേച്ചാറാണ് പുസ്തകത്തിന്റെ മുഖചിത്രം. ടെക്നോക്രാറ്റ് എന്ന നിലയിലുള്ള രാജീവ് ചന്ദ്രശേഖറിന്റെ മികവാണ് പുസ്തകം അനാവരണം ചെയ്യുന്നത്.