സൂര്യകുമാർ യാദവ് മിന്നും ഫോമിലായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് മുംബൈ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. എട്ടു റൺസെടുത്ത ഇഷാൻ കിഷനെ റബാഡ രണ്ടാം ഓവറിൽ വീഴ്‌ത്തിയതോടെ മുംബൈ ഞെട്ടി.
എന്നാൽ ഇന്നിംഗ്സിന്റെ കടിഞ്ഞാണെടുത്ത രോഹിത്തും സൂര്യകുമാറും മുംബൈയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് 57 പന്തിൽ 81 റൺസാണ് കുറിച്ചത്. 25 പന്തിൽ 36 റൺസെടുത്ത രോഹിത്തിനെ സാം കറൻ പുറത്താക്കിയപ്പോൾ 78 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിച്ച സൂര്യകുമാറും കറന് വിക്കറ്റ് നൽകി. പിന്നാലെയെത്തിയ തിലക് വർമ്മ 18 പന്തിൽ 34 റൺസെടുത്ത് പുറത്താകാതെ നിന്നു.
തിലക്-സൂര്യകുമാർ സഖ്യം 49 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. എന്നാൽ അവസാന ഓവറുകളിൽ വേഗത്തിൽ സ്കോർ ചെയ്യാൻ മുംബൈ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ടിം ഡേവിഡ്(14), റൊമാരിയോ ഷെപ്പേർഡ്(1), മുഹമ്മദ് നബി(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റെടുത്തപ്പോൾ സാം കറൻ രണ്ടു വിക്കറ്റ് നേടി.