തിരുവനന്തപുരം: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ ഇലകമൺ സ്വദേശി സിന്ധു(45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നുണ്ടായിരുന്നു. ഉച്ചയോടെ കിണറിന് സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സിന്ധുവിന്റെ ഭർത്താവ് വിദേശത്താണ്. കട ബാധ്യത കാരണമാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.