ഹുങ്ക് ഇതിന് മുമ്പും; മേയറുടെ ധാർഷ്ട്യം കാരണം ജോലി പോയി, പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹുങ്ക് ഇതിന് മുമ്പും; മേയറുടെ ധാർഷ്ട്യം കാരണം ജോലി പോയി, പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെയും ഭർത്താവ് സച്ചിൻദേവ് എംഎൽഎയുടെയും ധാർഷ്ട്യം തുടർക്കഥയാകുന്നു. – ഇരുവരുടെയും പെരുമാറ്റത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടെന്ന പരാതിയുമായി മദ്ധ്യവയസ്‌കൻ രംഗത്ത്. വഴുതക്കാട് പാസ്‌പോർട്ട് ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മേയറുടെ അധികാര ദുർവിനിയോഗത്തെ തുടർന്ന് ജോലി നഷ്ടമായത്. നോ പാർക്കിംഗ് മേഖലയിൽ മേയറുടെ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് ജീവനക്കാരൻ ചന്ദ്രബാബുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മേയറും എംഎൽഎയും ഭീഷണി മുഴക്കിയെന്നും ചന്ദ്രബാബു ജനം ടിവിയോട് പ്രതികരിച്ചു.

നോ പാർക്കിംഗ് ഏരിയയിൽ മേയർ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് തന്നോട് തട്ടിക്കയറിയത്. അകത്ത് വാഹനം പാർക്ക് ചെയ്യാൻ ആരെയാണ് വിളിക്കേണ്ടതെന്ന്  ചോദിച്ചു. വിളിച്ചന്വേഷിച്ച് അനുമതി വാങ്ങാനാണ് മേയർ ആവശ്യപ്പെട്ടത്. വണ്ടി അകത്തേക്ക് കയറ്റി വിട്ടപ്പോൾ എംഎൽഎയും കെയർ ടേക്കറും തന്റെ അടുത്തേക്ക് വന്നു. ഉദ്ദേശം എന്താണെന്നാണ് അവർ ചോദിച്ചത്. മേയറുടെ ബോർഡ് വണ്ടിയിലുണ്ടായിരുന്നത് കണ്ടില്ലേ എന്നും ചോദിച്ചു. സംഭവത്തിന്റെ പേരിൽ മേയർ പാസ്‌പോർട്ട് ഓഫീസറോട് ബഹളമുണ്ടാക്കി. ഏജൻസിക്കാരോട് തന്നെ മാറ്റാൻ പറഞ്ഞെന്നും ചന്ദ്രബാബു പറഞ്ഞു.

തന്നെ കൂടാതെ 10 പേരാണ് പാസ്‌പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്നത്. താൻ പ്രതികരിച്ചാൽ അവരുടെ ജോലി കൂടി പോകും എന്ന് ഉറപ്പായതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്. കെഎസ്ആർടിസി ഡ്രൈവർക്കുണ്ടായ ദുരനുഭവം അറിഞ്ഞതോടെയാണ് താൻ മേയർക്കെതിരെ പ്രതികരിക്കാൻ മുന്നോട്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Tags: securityMayor Arya RajendranChandrababuPASSPORT OFFICER
Share
Tweet
SendShare

More News from this section

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies