മലപ്പുറം: അഞ്ച് നൂറ്റാണ്ടോളം പഴക്കമുള്ള പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്ന് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് സ്വദേശി മനാഫിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയായിരുന്നു വൻ കവർച്ച നടന്നത്. മനയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വർഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്ത് പവനോളം സ്വർണാഭരണങ്ങളുമാണ് കവർന്നത്. കൂടാതെ മനയുടെ മുൻവശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇയാൾ വിറ്റഴിച്ചതായി പൊലീസ് അറിയിച്ചു. വിഗ്രഹങ്ങൾ കൊടുങ്ങല്ലൂരിലെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി.