ടെലിവിഷൻ താരം ദിവ്യങ്ക ത്രിപാഠിക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നടിയുടെ എല്ലുകൾ നുറങ്ങിയ നിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയയാക്കി. ഭർത്താവ് വിവേക് ദാഹിയ ആണ് ഇവർക്കൊപ്പം ആശുപത്രിയിലുള്ളതെന്ന് നടിയുടെ ടീം വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയുടെ കൈയുടെ എക്സറേ ഭർത്താവ് സോഷ്യൽ മീഡിയിയൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ പൊട്ടലുകൾ കാണാം.
മാസങ്ങൾക്ക് മുൻപാണ് നടിക്ക് ലിഗ്മെന്റ് ശസ്ത്രക്രിയ നടത്തിയത്. ‘Yeh Hai Mohabbatein’. എന്ന ഷോയിലൂടെയാണ് ഇവർ പ്രശസ്തയാകുന്നത്. നിലവിൽ അദൃശ്യം എന്ന പരമ്പരയിലാണ് അവർ അഭിനയിക്കുന്നത്. പാർവതി സെൻഗാൽ എന്ന ഇൻസ്പെക്ടറുടെ കഥാപാത്രമാണ് അവർ അവതരിപ്പിക്കുന്നത്.