സ്വർണ വിലയിൽ ഇന്നും കുതിപ്പ്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 6,815 രൂപയായി. പവന് 400 രൂപ വർദ്ധിച്ച് 54,520 രൂപയായി. ഈ മാസം മാത്രം പവന് 3,840 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ക്രൂഡ് വിലയും കുതിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം കനത്തതോടെ എണ്ണ വിലയിൽ കുതിപ്പ്. ബ്രെൻ്റ്റ് ക്രൂഡ് വില 90 ഡോളറിലേക്ക്. ഇന്ന് മാത്രം ക്രൂഡ് വിലയിൽ രണ്ടര ശതമാനത്തിന്റെ വർദ്ധന.