വിചിത്രമായ ഭക്ഷണങ്ങളുടെ നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണത്തിൽ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. നിലവിൽ നീല ചോറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .
ഒരു ഫുഡ് വ്ലോഗർ, പരമ്പരാഗത ഗീ റൈസ് വ്യത്യസ്തമായി ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചത് . ‘thecookingamma’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് കഴിഞ്ഞ ആഴ്ച ഈ വീഡിയോ പങ്കുവെച്ചത് . പാചകക്കുറിപ്പിന്റെ ചേരുവകളും വീഡിയോയ്‌ക്കൊപ്പമുണ്ട്. ശംഖുപുഷ്പം പൂക്കളാണ് ഈ ഗീ റൈസിന് നീല നിറം നൽകുന്നത് .















