ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്ക്ക് ഫിഫയുടെ അന്വേഷണം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 02:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്‌പെയിനിനും അര്‍ജന്റീനയ്‌ക്കും ആശങ്കയുണര്‍ത്തുന്ന സംഭവവികാസങ്ങള്‍. സ്‌പെയിന്റെ യുവ സൂപ്പര്‍താരം ലാമിന്‍ യമാല്‍ പരിക്കിനെ തുടര്‍ന്ന് പ്രധാന പരിശീലന സെഷനില്‍ നിന്ന് വിട്ടുനിന്നപ്പോള്‍, ഫോക്ലാന്‍ഡ്സ് (മാല്‍വിനാസ്) ദ്വീപുകളെ കുറിച്ചുള്ള വിവാദ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു.

ഫ്രാന്‍സിനെതിരായ സെമിഫൈനല്‍ വിജയത്തിന് പിന്നാലെ ഫൈനലിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച സ്പാനിഷ് ടീമിനൊപ്പം വെള്ളിയാഴ്ച യമാല്‍ പരിശീലിച്ചില്ല. ഇടത് തുടയില്‍ കനത്ത ബാന്‍ഡേജോടെയാണ് താരം കണ്ടത്. റൈറ്റ് ബാക്ക് പെഡ്രോ പോറോയ്‌ക്കൊപ്പമാണ് യമാല്‍ പ്രത്യേകം ലഘു പരിശീലനം നടത്തിയത്.

ഫ്രാന്‍സിനെതിരായ സെമിയില്‍ 22-ാം മിനിറ്റില്‍ ലൂക്കാസ് ഡിഗ്‌നെയുടെ ഫൗളില്‍ യമാലിന് പരിക്കേറ്റിരുന്നു. അതില്‍ നിന്നാണ് സ്‌പെയിന് അനുകൂലമായ പെനാല്‍റ്റി ലഭിക്കുകയും മികേല്‍ ഒയാര്‍സബാല്‍ ഗോള്‍ നേടുകയും ചെയ്തത്. മുഴുവന്‍ മത്സരവും കളിച്ചെങ്കിലും പിന്നീട് വേദന കൂടിയതിനെ തുടര്‍ന്ന് ഡാലസിലെ ടീം ഹോട്ടലില്‍ മെഡിക്കല്‍ സംഘം ചികിത്സ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും അര്‍ജന്റീനയ്‌ക്കെതിരായ ഫൈനലില്‍ യമാല്‍ കളിക്കുമെന്നാണ് സ്പാനിഷ് ക്യാമ്പിന്റെ പ്രതീക്ഷ.

അതേസമയം, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെ അര്‍ജന്റീനന്‍ താരങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ‘Las Malvinas son Argentinas’ (ഫോക്ലാന്‍ഡ്സ് അര്‍ജന്റീനയുടേതാണ്) എന്ന ബാനറിനെ ചൊല്ലി പുതിയ വിവാദവും ഉയര്‍ന്നു. ഫോക്ലാന്‍ഡ്സ് ദ്വീപുകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സന്ദേശമാണ് താരങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്നാണ് ആരോപണം.

ഇതോടെ ഈ ലോകകപ്പില്‍ അര്‍ജന്റീനയെ ചുറ്റിപ്പറ്റിയ മറ്റൊരു വിവാദം കൂടി രൂപപ്പെട്ടു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ തോല്‍പ്പിച്ചതിന് ശേഷവും ഫോക്ലാന്‍ഡ്സിനെ പരാമര്‍ശിക്കുന്ന മുദ്രാവാക്യം അര്‍ജന്റീനന്‍ താരങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും കിരീടത്തിനായി ഏറ്റുമുട്ടും. യമാലിന്റെ ഫിറ്റ്നസും ഫിഫ അന്വേഷണത്തിന്റെ തുടര്‍നടപടികളും മത്സരത്തിന് മുന്നോടിയായുള്ള പ്രധാന ചര്‍ച്ചാവിഷയങ്ങളായി മാറിയിരിക്കുകയാണ്.

Tags: spainargentinaLamine Yamalinjury scarefifa investigation
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

21 വർഷം, 207 മത്സരങ്ങൾ, 125 ഗോളുകൾ; സുവർണ നായകൻ മെസി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; അര്‍ജന്റീന ജേഴ്സിയില്‍ ഇനി ഇതിഹാസമില്ല

Latest News

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies