കേരളത്തിൽ ക്രൈസ്തവ സമുദായത്തിന് മടുപ്പ് അനുഭവപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കള്ളത്തരങ്ങളിൽ ക്രിസ്ത്യൻ സമുദായം മടുത്തു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു പാർട്ടികളും സഭകളെ തമ്മിലടിപ്പിക്കുന്നുവെന്നാണ് ബിഷപ്പുമാർ പറയുന്നത്. പള്ളി തർക്കത്തിൽ ഇടപെടണമെന്നാണ് ബിഷപ്പുമാർ ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്ന പാർട്ടിയാണ് ബിജെപി. ക്രിസ്ത്യൻ വിഭാഗവുമായി കൂടുതൽ അടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. കേരളത്തിൽ ബൂത്ത് തലം മുതൽ പ്രവർത്തകരുണ്ട്. ബിഷപ്പുമാർ വർഷത്തിൽ നിരവധി തവണ കൂടിക്കാഴ്ച നടത്താറുണ്ട്. വരും വർഷം മാർപാപ്പ ഭാരതത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.