മൊബൈലിൽ റീൽസെടുക്കാൻ സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽ കയറി തലകീഴായി കിടന്ന് അഭ്യാസം നടത്തിയ യുവാവിന് ദാരുണാന്ത്യം. സ്ലാബ് ശരീരത്തിൽ വീണാണ് യുപി സ്വദേശിയായ21-കാരൻ ശിവം മരിച്ചത്. കാൽ കുടുക്കിട്ടിയിരുന്ന സ്ലാബാണ് ഇയാളുടെ ദേഹത്ത് വീണത്. സംഭവ സ്ഥലത്ത് തന്നെ മരിച്ച ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ജൻപദ് ബന്ദയിലെ ഖൈരാഡ ഗ്രാമത്തിലെ ജൂനിയർ ഹൈസ്‌കൂളിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തുക്കളാണ് മൊബൈലിൽ റീൽസ് പകർത്തിയത്.
വിവരം കേട്ട് സ്കൂളിലേക്ക് പാഞ്ഞെത്തിയ കുടുംബത്തിന് ശിവത്തിന്റെ വിയോഗം വിശ്വസിക്കാനായില്ല. രണ്ട് ഇഷ്ടിക കൈയിൽ വച്ച് കസർത്ത് വീഡിയോ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബാക്ക്ഗ്രൗണ്ടിൽ ചില സിനിമ ഡയലോഗുകളും പാട്ടും വച്ച ശേഷമായിരുന്നു റീൽസ് ചിത്രീകരണം.
ഇതിനിടെയാണ് യുവാവിന്റെ ഭാരം താങ്ങാനാകാതെ സ്ലാബ് തകർന്നത്. നിലത്ത് വീണ ശിവത്തിന്റെ ശരീരത്തിലാണ് ഇത് പതിച്ചത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന ശിവം ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ്. ഇവിടെ നിന്ന് വാട്ടർ പാക്കറ്റുകൾ എടുത്ത് ഓട്ടോറിക്ഷയിൽ വിതരണം ചെയ്യുന്നതായിരുന്നു ജോലി. പിതാവ് മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണി ചെയ്യുകയാണ്.
View this post on Instagram
“>
View this post on Instagram















