കർണാടകയിലെ ഹുബ്ബള്ളിയിൽ ബിസിഎ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ലവ് ജിഹാദാണെന്ന് തുറന്നടിച്ച് യുവതിയുടെ പിതാവും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്. ലവ് ജിഹാദല്ലെന്ന സിദ്ധരാമയ്യയുടെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് പിതാവിന്റെ തുറന്നുപറച്ചിൽ. ഇത് ലൗ ജിഹാദല്ലെങ്കിൽ പിന്നെ എന്താണ് ? ഹിരേമത് തുറന്നടിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കേസുകൾ ഞാൻ തന്നെ കണ്ടിട്ടുണ്ട്. അവരുടെ ക്രൂരത നാൾക്ക് നാൾ വർദ്ധിക്കുന്നു.
‘എന്തുകൊണ്ടാണ് യുവാക്കൾ വഴിതെറ്റുന്നത്? ഇത് പറയാൻ ഞാൻ ഒരു നിമിഷം പോലും മടിക്കുന്നില്ല. കാരണം മകൾ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. മതാപിതാക്കൾക്ക് കുട്ടികളെ നഷ്ടമാകുന്ന പല കേസുകളും ഞാൻ കണ്ടിട്ടുണ്ട്. ലവ് ജിഹാദ് വൈറസ് പോലെ പടരുന്നുണ്ട്”— നിരഞ്ജൻ പറഞ്ഞു.
നേഹ ഹിരേമത് (23) എന്ന എം.സി.എ വിദ്യാർത്ഥിയാണ് കോളേജ് കാമ്പസിൽ ദാരുണമായി കൊല ചെയ്യപ്പെട്ടത്. പ്രതി ഫയാസിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിക്കാനുള്ള പ്രതിയുടെ ശ്രമം നേഹ ചെറുത്തതോടെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. പതിവായി ഇയാൾ നേഹയെ മാത്രമല്ല അവരുടെ മാതാപിതാക്കളെയും സമീപിച്ചിരുന്നതായി വിവരമുണ്ട്. ബിസിഎ ചെയ്യുമ്പോൾ നേഹയുടെ ബാച്ച്മേറ്റായിരുന്ന ഫയാസ് എം.എസി.എ പകുതിക്ക് വച്ച് അവസാനിപ്പിച്ചിരുന്നു.
കത്തിയുമായില കാമ്പസിലെത്തിയ പ്രതി നേഹയുടെ കഴുത്തിൽ ആറു തവണയാണ് കുത്തിയത്. യുവതിയെ മർദിച്ച് തള്ളിയിട്ട ശേഷം കഴുത്തിൽ തുരുതുരെ കുത്തുകയായിരുന്നു.മുഖം മറച്ചാണ് ഇയാൾ ആക്രമണത്തിനെത്തിയത്. സംഭവത്തിൽ എബിവിപി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി പരമേശ്വരയുടെ വസതിയിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി.