ബോളിവുഡിന്റെ പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. യാത്രകളും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവക്കാറുള്ള താരത്തിന് ആരാധകർ ഏറെയാണ്. സ്വിറ്റ്സർലാൻഡിലെ മഞ്ഞുമൂടിയ പർവത നിരകൾ ആസ്വദിക്കുന്ന തിരക്കിലാണ് താരം.
ഇതിന്റെ ചിത്രങ്ങൾ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മൊണ്ടാനയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
മഞ്ഞിന്റെ ഇടയിൽ നിൽക്കുന്ന ചിത്രങ്ങളും പർവതങ്ങളുടെ അതിശയകരമായ ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് രസകരമായ കമന്റുകൾ പങ്കുവച്ച് രംഗത്തെത്തിയത്. അടുത്തിടെ, മകൾ മാൾട്ടി മറിയയോടൊപ്പം ഷൂട്ടിംഗ് ലോക്കേഷനിലെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിരുന്നു.
ആക്ഷൻ കോമഡി ചിത്രമായ ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ ചിത്രീകരണത്തിലാണ് താരം. സിനിമാ ജിവീതത്തെക്കാൾ കുടുംബ ജീവിതത്തിന് പ്രധാന്യം നൽകുന്ന താരത്തിന്റെ കുടുംബത്തോടെപ്പമുള്ള ആഘോഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ബോൺ ഹംഗറി ചിത്രത്തിലൂടെ നിർമാണ സംരംഭത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക.