തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മക്കളായ ഉലകിന്റെയും ഉയിരിന്റെയും വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ കൂടുതലായി ഇരുവരും പങ്കുവക്കാറുള്ളത്.
സോഷ്യൽ മീഡിയയിൽ ഇല്ലാതിരുന്ന സെലിബ്രിറ്റിയായിരുന്നു നയൻതാര. വിഘ്നേഷിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. എന്നാലിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറസാന്നിധ്യമാണ് നയൻസ്. വിഘ്നേഷിനോടൊപ്പം നിൽക്കുന്ന നായൻതാരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തവണ പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലാവൻഡർ നിറത്തിലുള്ള സാരിയണിഞ്ഞ് നയൻതാരയും മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന വിക്കിയെയും ചിത്രത്തിൽ കാണാം. വിഘ്നേഷാണ് ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. “അലൈപായുതേ…” എന്ന ഗാനത്തിന്റെ വരികൾ അടിക്കുറിപ്പാക്കിയാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളാണിത്.