കൊൽക്കത്തയ്‌ക്കെതിരെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കോലിയുടെ പുറത്താകൽ ഐപിഎല്ലിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. മികച്ച രീതിയിൽ തുടങ്ങിയ കോലി മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ഹർഷിത് റാണ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരന്നു. ഒരു സ്ലോ ഹൈ ഫുൾട്ടോസിൽ ബാറ്റ് വച്ച കോലി ഈസി റിട്ടേൺ ക്യാച്ചാണ് ഹർഷിതിന് നൽകിയത്.
അരയ്‌ക്കൊപ്പം ഉയർന്ന പന്തായതിനാൽ നോ ബോളാകുമെന്ന് കരുതി കോലി ഡിആർഎസ് എടുത്തു. എന്നാൽ വിരാടിന്റെ പ്രതീക്ഷകളെ തകർത്ത് തേർഡ് അമ്പയർ ഔട്ട് വിളിക്കുകയായിരന്നു. കാരണം കോലി ക്രീസിൽ നിന്ന് ഏറെ പുറത്തായിരുന്നു. സ്ലോ ബോളായതിനാൽ പന്ത് താഴാൻ സാദ്ധ്യതയുണ്ടെന്ന് ബോൾ ട്രാക്കിംഗിലും വ്യക്തമായി. ഇതോടെയൊണ് ഔട്ട് വിളിച്ചത്. പിന്നാലെ ഡഗൗട്ടിലേക്ക് മടങ്ങുന്നതിനിടെ കോലി പാതിവഴിയിൽ നിന്ന് തിരികെയെത്തി അമ്പയർമാരോട് കയർക്കുന്നത് കാണാമായിരുന്നു.
ഇതിന് പിന്നാലെ ഡഗൗട്ടിലേക്ക് പോയ കോലി ബാറ്റ് നിലത്തടിക്കുന്നതും ഡഗൗട്ടിന് മുന്നിലിരുന്ന ചവറ്റുകൊട്ട തട്ടിത്തെറിപ്പിക്കുന്നതും കണ്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർ ആർ.സി.ബി ഒരു റൺസിനാണ് തോൽക്കുന്നത്. സംഭവത്തിൽ കോലിക്ക് ശിക്ഷ കിട്ടാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ
Angry mode of Virat Kohli 🔥
Third umpire❌️
Third class umpire ✅️#RCBvsKKR #KKRvRCBpic.twitter.com/77zfzoA67w— Wellu (@Wellutwt) April 21, 2024
“>
No ball !
Here is the complete no ball drama 🧐#ViratKohli #noball pic.twitter.com/AAQryVGXH8— ◉‿◉ (@nandeeshbh18) April 21, 2024
“>