ഉദ്ദിഷ്ടകാര്യ സാധ്യത്തിനും ശനിദോഷ ശാന്തിക്കും ആഞ്ജനേയസ്വാമിയെ പ്രാർത്ഥിക്കാം; ഹനുമദ് ജയന്തിയിൽ അറിയേണ്ട കാര്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഉദ്ദിഷ്ടകാര്യ സാധ്യത്തിനും ശനിദോഷ ശാന്തിക്കും ആഞ്ജനേയസ്വാമിയെ പ്രാർത്ഥിക്കാം; ഹനുമദ് ജയന്തിയിൽ അറിയേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 06:25 pm IST
FacebookTwitterWhatsAppTelegram

കരുത്തിന്റെ ദേവൻ ഭഗവാൻ ഹനുമാന്റെ ജന്മദിനമാണ് ഹനുമദ് ജയന്തിയായി ആചരിക്കുന്നത്. പരമശിവന്റെ അവതാരമാണ് ഹനുമാൻ എന്നാണ് വിശ്വാസം. ചൈത്ര പൗർണമി ദിനത്തിലാണ് ഹനുമദ് ജയന്തി ആഘോഷിക്കുന്നത്. സാധാരണയായി ഏപ്രിൽ മാസത്തിലാണ് ഹനുമദ് ജയന്തി ആഘോഷിക്കുന്നത്. ഇത്തവണത്തെ ഹനുമദ് ജയന്തി ഏപ്രിൽ 23 ചൊവ്വാഴ്ചയാണ്.

ഹനുമദ് ജയന്തി ദിനത്തിൽ ഭക്തർ ഹനുമദ് പ്രീതിക്കായി വ്രതം നോറ്റ് രാമനാമ ജപവുമായി കഴിയാറാണ് പതിവ്. മാർഗ്ഗ തടസങ്ങൾ മാറുന്നതിനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം സഹായിക്കുമെന്നാണ് വിശ്വാസം. ഈ ദിനത്തിൽ ഹനുമദ് പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യത്തിന് സഹായിക്കും എന്നും വിശ്വസിച്ച് പോരുന്നു. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് നല്ല ഫലങ്ങൾ നൽകും.

ഹനുമാൻ ചാലിസ അർത്ഥ സഹിതം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://janamtv.com/tag/hanuman-chalisa-malayalam/

ഹനുമദ് പ്രീതിക്കായി ശ്രീരാമഭജനവും ഉത്തമമാണ്. ആഞ്ജനേയന് വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ദോഷത്തിന്റെ കാഠിന്യം കുറഞ്ഞ് ഉന്നത വിജയം നേടാൻ കഴിയും എന്നാണ് വിശ്വാസം. ഹനുമാൻ സ്വാമിക്ക് പൂജിക്കാനായി വെറ്റിലമാലകൾ ഉപയോഗിക്കുന്നതിന് ഒരു കാരണമുണ്ട്. രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് അതീവ സന്തുഷ്ടയായ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിക്കുകയായിരുന്നു.

ഹനുമാനെ പ്രാർത്ഥിക്കുമ്പോൾ പാദങ്ങളിൽ തുളസി ഇലകൾ സമർപ്പിക്കാൻ പാടില്ല. ഇത് വളരെ അധർമമായ പ്രവൃത്തിയായാണ് കാണുന്നത്. കാരണം ലക്ഷ്മീ വാസമുളള ദൈവീകമായ സസ്യമാണ് തുളസി. ഹനുമാൻ സ്വാമി ലക്ഷ്മീദേവിയെ സീതാദേവിക്ക് സമമായി കരുതുന്ന വ്യക്തിയാണ്. അതിനാൽ തന്നെയാണ് തുളസിയെ ഹനുമദ് പൂജകൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നതിന് പിന്നിലെ വാസ്തവം. തുളസി മാലയാക്കി ഹനുമാന് സമർപ്പിക്കുന്നതിൽ തെറ്റില്ല.

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ……

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ

രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ഹനുമദ് പ്രീതിക്ക് ഉത്തമമാണ്. രാമായണത്തിലെ മറ്റ് ഭാഗങ്ങളെക്കാൾ തന്റെഭാഗങ്ങളെ പ്രകീർത്തിക്കുന്ന ഈ ഭാഗം ഭക്തർ അനുസ്മരിക്കുന്നത് ഭഗവാന് ഏറെ പ്രീതികരമാകുന്നു. ചൊവ്വ, ശനി ദോഷകാലം അനുഭവിക്കുന്നവർക്ക് ഹനുമദ് ഭജനം ഉത്തമ പ്രതിവിധിയാണ്. ദുരിതങ്ങളുടെ കാഠിന്യം കുറയ്‌ക്കാൻ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിനത്തിലും ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.

ഹനുമാനെ ഭജിക്കുന്നവരെ ശനി ദോഷങ്ങൾ ബാധിക്കാറില്ല. അഷ്ടമശനി, ഏഴര ശനി, കണ്ടക ശനി ഇവയുടെ ദോഷശാന്തിയ്‌ക്ക് ഹനുമദ് ഭജനം ഉത്തമമാണ്. ജന്മനക്ഷത്ര ദിവസവും ശനിയാഴ്ചയും ഹനുമാൻ ക്ഷേത്ര ദർശനം നടത്തുത്തന് ശ്രേയസ്‌കരമാണ്. ബ്രഹ്‌മചര്യത്തോടെയും ശുചിത്വത്തോടെയും കൂടി വേണം ഇവ ചെയ്യുവാൻ. മേൽപറഞ്ഞ നിഷ്ഠയോടെ ജന്മനക്ഷത്ര ദിവസവും ചൊവ്വാഴ്ചയും ഹനുമദ് ക്ഷേത്രം ദർശിക്കുന്നത് ചൊവ്വാദോഷ പരിഹാരത്തിനും അത്യുത്തമമാണ്.

ഹനുമാൻ ചാലിസ ഭാഗം രണ്ട് ; 8 മുതൽ 25 വരെ ശ്ലോകങ്ങൾ……

ഹനുമാൻ ചാലിസ ഭാഗം രണ്ട് ; 8 മുതൽ 25 വരെ ശ്ലോകങ്ങൾ

 

ഹനുമദ് ജയന്തി ദിനത്തിൽ രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് പ്രഭാത ജപം തുടങ്ങുക. ശുദ്ധിയും വൃത്തിയും ഉള്ള സ്ഥലത്ത് ഇരുന്ന് ശ്രീരാമജയം എന്ന മന്ത്രം 108 പ്രാവശ്യം ജപിക്കണം. തുടർന്ന്

മനോജവം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമ ദൂതം ശിരസാ നമാമി

ബുദ്ധിർ ബലം യശോധൈര്യം
നിർഭയത്വം അരോഗത
അജാഢ്യം വാക് പടുത്വം
ഹനുമത് സ്മരണാത് ഭവേത്

എന്ന മന്ത്രം ജപിക്കുക.

ഹനുമാൻ ചാലിസ ഭാഗം മൂന്ന് ; 26 മുതൽ 38 വരെ ശ്ലോകങ്ങൾ……

ഹനുമാൻ ചാലിസ ഭാഗം മൂന്ന് ; 26 മുതൽ 38 വരെ ശ്ലോകങ്ങൾ

ഉച്ചയ്‌ക്ക്,

ഓം വായുപുത്രായ ദേവായ
നിത്യബ്രഹ്‌മ പരായണ സനാതനായ
പൂജ്യായ ആജ്ഞനേയാത്മനേ നമഃ

എന്ന മന്ത്രം 64 പ്രാവശ്യം ജപിക്കുക.

ഓം ഉഗ്രരൂപായ ധീരായ
രക്തതർപ്പണ മാനസ
ഹം ഹനുമതേ ദേവാ
വീരശൂര മഹാത്മനേ
ബീജരൂപായ നിത്യായ
ശത്രുസംഹാര ഹും നമഃ

എന്ന മന്ത്രം 84 പ്രാവശ്യം ജപിക്കണം.

സന്ധ്യാ വേളയിൽ ,

ഓം ഹം ഹനുമതേ ഉഗ്രായ
ശൂരായ മഹാശക്തിരൂപിണേ സർവ്വാത്മകായ
മഹതേ നിത്യയോഗായ
രാമഭക്തായ രാക്ഷസവംശ
വിഘാതനായ ഹം ഹനുമതേ നമഃ

എന്ന മന്ത്രം 82 പ്രാവശ്യം ജപിക്കുക.

ഓം നമോ ഭഗവതേ ഉഗ്രരുദ്രായ
ശാന്തിദായിനേ ബലരൂപിണേ നമഃ

എന്ന മന്ത്രം 48 പ്രാവശ്യം ജപിക്കുക.

ഹനുമാൻ ചാലിസ ഭാഗം 4 (അവസാന ഭാഗം)……

ഹനുമാൻ ചാലിസ ഭാഗം 4 (അവസാന ഭാഗം)

 

സന്ധ്യാവേളയിലും ക്ഷേത്രദർശനം നടത്തണം. മന്ത്രങ്ങൾ, സ്തോത്രങ്ങൾ, കീർത്തനങ്ങൾ, ഭജനകൾ എന്നിവ പരമാവധി ഈ ദിനത്തിൽ ജപിക്കണം. ഏപ്രിൽ 5, 7 തീയതികളിൽ മൂലമന്ത്രം മാത്രം ജപിച്ചാൽ മതി. 7-ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം പൂർത്തിയാക്കാം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന തീർത്ഥം സേവിച്ചാണ് വ്രതം പൂർത്തിയാക്കേണ്ടത്.

ഹനുമദ് ജയന്തി ദിനത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതും കേൾക്കുന്നതും സവിശേഷമാണ്. നമ്മളിൽ ഭയപ്പെടുത്തുന്ന ചിന്തകൾ അകറ്റുവാനും ദുഃസ്വപ്നം കാണാതിരിക്കാനും ചാലിസ ജപം വളരെ നല്ലതാണ്. ഹനുമാൻ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങൾ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളിൽനിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉത്തമഭക്തിയോടെ ജപിക്കുന്ന ഭക്തനെ യാതൊരുവിധ ക്ലേശങ്ങളിലും ദുരിതങ്ങളിലും അകപ്പെടാതെ ഹനുമാൻ സ്വാമി രക്ഷിക്കും എന്നാണ് പറയപ്പെടുന്നത്. ആഗ്രഹപൂർത്തീകരണത്തിനും ഏറ്റവും ഉത്തമ മാർഗമാണിത്.

ഇതിലെല്ലാം ഉപരി മനശുദ്ധി ആഞ്ജനേയ ഉപാസനക്കും പ്രാർഥനക്കും അത്യന്താപേക്ഷിതമാണ്. അത്യാഗ്രഹവും ദുർവിചാരങ്ങളും പാടെ ഉപേക്ഷിച്ചു അവനവന് അർഹമായതിനു വേണ്ടി മാത്രം ആഞ്ജനേയ സ്മരണ നടത്തുക. നേർവഴിക്ക് പോകുന്നവരെ മാത്രമേ ആഞ്ജനേയ സ്വാമി അനുഗ്രഹിക്കൂ; അല്ലാത്തവരെ ചിലപ്പോൾ ശിക്ഷിച്ചെന്നു വരും.

അസാദ്ധ്യ സാധക സ്വാമി
അസാദ്ധ്യം തവ കിം വദ
രാമദൂത കൃപാ സിന്ധോ
മദ്കാര്യം സാധയ പ്രഭോ

എന്ന മന്ത്രം ജപിച്ചു മനമുരുകി പ്രാർത്ഥിച്ചാൽ ഏതു സമയത്തും ഉത്തമഭക്തന് ഹനുമാൻ സ്വാമിയുടെ അനുഗ്രഹമുണ്ടാകും എന്നത് അച്ചട്ടാണ്.

 

Tags: SUBHANUMAD JAYANDHI
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies