വരുമാന കുതിപ്പിൽ റിലയൻസ് ജിയോ. നാലാം സാമ്പത്തിക പാദത്തിൽ അറ്റാദായത്തിൽ 13 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4,716 കോടിയിൽ നിന്ന് 5,337 കോടിയായി ഉയർന്നു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 25,959 കോടിയായി. 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 സാമ്പത്തിക വർഷത്തെ മൊത്തത്തിലുള്ള കണക്കിൽ അറ്റാദായം 12.4 ശതമാനം വർദ്ധിച്ച് 20,466 കോടി രൂപയായി.
വരിക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവാണ് ജിയോയുടെ വരുമാനം ഉയരാൻ കാരണമായത്. ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്പനിയാണ് നിലവിൽ ജിയോ.