ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ 'ബ്ലോക്ക്' കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ..
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ചെറുപ്പക്കാരിൽ വില്ലനായി കൊളസ്ട്രോൾ; 25 കഴിഞ്ഞവർ നിർബന്ധമായും പരിശോധിക്കണം; ഹൃദയത്തിലെ ‘ബ്ലോക്ക്’ കണ്ട് ഞെട്ടാതിരിക്കാൻ എടുക്കാം മുൻകരുതൽ..

Janam Web Desk by Janam Web Desk
Apr 23, 2024, 06:47 pm IST
FacebookTwitterWhatsAppTelegram

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നതാണ് കൊളസ്ട്രോൾ. മാറിയ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണമെങ്കിലും മതിയായ ശ്രദ്ധ നൽകിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കുന്നതാണ്.

ചെറുപ്പമാണല്ലോയെന്ന് കരുതി കൊളസ്ട്രോൾ പരിശോധിക്കാതെ നടക്കുന്ന ഭൂരിഭാ​ഗം യുവാക്കളും ഒടുവിൽ പരിശോധിക്കുമ്പോൾ കണ്ടെത്തുന്നത് ഉയർന്ന കൊളസ്ട്രോൾ നിരക്കാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരക്കാരുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞതിന്റേതായ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെടുകയില്ല. ക്ഷീണമോ മറ്റെന്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങളോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഇക്കൂട്ടർ രക്തം പരിശോധിക്കാനുള്ള സാധ്യതയും കുറവാണ്. മറ്റെന്തെങ്കിലും ആവശ്യത്തിന്റെ ഭാ​ഗമായി ഇത്തരക്കാർ രക്തപരിശോധന നടത്തുമ്പോഴാണ് കൊഴുപ്പിന്റെ അളവ് കുതിച്ചുയർന്നത് ശ്രദ്ധയിൽപ്പെടുക.

കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയത്തിലേക്കുള്ള ധമനികളിൽ തടസമുണ്ടാക്കുകയും രക്തം പമ്പ് ചെയ്യുന്നതിനെ ഉൾപ്പടെ ബാധിക്കുകയും ചെയ്യും. നിരവധി യുവാക്കളിൽ (40 വയസിന് താഴെയുള്ളവരിൽ) ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.

എങ്ങനെ ഇതിനെ മറികടക്കാം..

25 വയസ് പൂർത്തിയാകുമ്പോൾ തന്നെ കൊളസ്ട്രോൾ പരിശോധന പതിവാക്കുക. ഇത് കൊളസ്ട്രോളിന്റെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും. അതുവഴി മരുന്നില്ലാതെ തന്നെ ആഹാരക്രമീകരണങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

കൊഴുപ്പിന്‌‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാൽ

ഉടൻ തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തുക. ഡോക്ടറെ സമീപിച്ച് ഉചിതമായ ആഹാരക്രമീകരണം തിരഞ്ഞെടുക്കുക. ഭാരം കുറയ്‌ക്കുക, വ്യായാമം ചെയ്യുക, പ്രോസസ്ഡ് ഭക്ഷണങ്ങളും ഉപ്പും മധുരവും അധികമുള്ള ആഹാര പദാർത്ഥങ്ങളും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രമിക്കുക. റെഡ്-മീറ്റ് ഒഴിവാക്കി, ചെറുമീനുകളും ഇലക്കറികളും ധാന്യങ്ങളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.

കൊളസ്ട്രോൾ കണ്ടെത്തിയാൽ നിർബന്ധമായും ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക. മദ്യപാനവും പുകവലിയും കൊളസ്ട്രോൾ നിയന്ത്രണവിധേയമാകുന്നത് വരെ പൂർണമായും മാറ്റി നിർത്തുക.

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാൽ പ്രത്യക്ഷത്തിൽ ഒരാൾക്ക് പ്രശ്നമൊന്നും അനുഭവപ്പെടില്ലെങ്കിലും ആന്തരീക അവയവങ്ങളുടെ പ്രവർത്തനത്തെ അത് വളരെ വേഗം കീഴടക്കുന്നതാണ്. പെട്ടെന്ന് മരണം സംഭവിക്കുന്നതിലേക്കോ ഹൃദയത്തിന്റെ പ്രവ‍ർത്തനത്തെ താളംതെറ്റിക്കുന്നതിലേക്കോ കൊളസ്ട്രോൾ കാരണമായേക്കും. അതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതങ്ങളെ ​ഗൗരവത്തോടെ കാണാൻ ചെറുപ്പക്കാർ ശ്രമിക്കേണ്ടതാണ്.

Tags: youthCholestrolHeart
ShareTweetSendShare

More News from this section

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

Latest News

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies