ഷാരൂഖാന്റെ ജവാൻ സിനിമയിലെ പാട്ടിന് മോഹൻലാൽ ചുവടുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ‘സിന്ദാ ബന്ദ’എന്ന ഗാനത്തിനൊപ്പമുള്ള മോഹൻലാലിന്റെ തകർപ്പൻ പ്രകടനത്തിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. മോഹൻലാൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ടാണ് എക്സിൽ അഭിനന്ദനം അറിയിച്ചത്.
‘ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആക്കിയതിന് വളരെ അധികം നന്ദി സാർ. താങ്കൾ ചെയ്തതിന്റെ കുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുകയാണിപ്പോൾ. വീട്ടിൽ ഒന്നിച്ചൊരു അത്താഴത്തിനായി കാത്തിരിക്കുന്നു. ലവ് യു സാർ.’- എന്നായിരുന്നു ഷാരൂഖ് എക്സിൽ കുറിച്ചത്.
അറ്റ്ലിയുടെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ചിത്രമാണ് ജവാൻ. ചിത്രത്തിൽ ഏറ്റവും അധികം പ്രേക്ഷക പ്രശംസ ലഭിച്ച ഗാനമാണ് ‘സിന്ദാ ബാന്ദ’. ഷാരൂഖ് ഖാൻ, പ്രിയാ മണി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇർഷാദ് കാമിലാണ് വരികൾ രചിച്ചത്.
മഹൻലാൽ കൊച്ചിയിൽ നടന്ന ഒരു പുരസ്കാര നിശയിലാണ് തട്ടുപൊളപ്പൻ നൃത്തം കാഴ്ചവച്ചത്. വീഡിയോ വൈറലായതോടെ ലാലേട്ടൻ ഫാൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുൾപ്പെടെ ഡാൻസ് തരംഗമാവുകയാണ്.
Thank u @Mohanlal sir for making this song the most special for me now. Wish I had done it half as good as you. Love u sir and waiting for dinner at home as and when. You are the OG Zinda Banda!!! https://t.co/0NezClMavx
— Shah Rukh Khan (@iamsrk) April 23, 2024















