സൂപ്പർ സ്റ്റാർ രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ഇന്നലെ വൈകിട്ടാണ് ചിത്രത്തിന്റെ അത്യുഗ്രൻ ടീസർ പുറത്തുവന്നത്. പിന്നാലെ നിരവധി താരങ്ങളാണ് ടീസറിന് ആശംസകൾ അറിയിച്ച് എത്തിയത്. ഇക്കൂട്ടത്തിൽ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് നടൻ ധനുഷിന്റെ കമന്റ്.
ലോകേഷ് കനകരാജ് പോസ്റ്റ് ചെയ്ത കൂലിയുടെ ടീസറിന് മാസ് എന്നാണ് ധനുഷ് കമന്റിട്ടത്. കൂടാതെ ടീസർ പങ്കുവക്കുകയും ചെയ്തു.സമൂഹമാദ്ധ്യമമായ എക്സിലൂടെ സംവിധായകൻ ലോകേഷ് കനകരാജ് പങ്കുവച്ച കൂലിയുടെ ടീസറിന് മാസ് എന്നാണ് ധനുഷ് കമന്റിട്ടത്. കൂടാതെ കൂലിയുടെ ടീസർ പങ്കുവക്കുകയും ചെയ്തു. ധനുഷിനെ കൂടാതെ കാർത്തിക്സുബ്ബരാജ്, ശാന്തനു, ബാലാജി, അഞ്ജന തുടങ്ങി നിരവധി പേർ കൂലിയുടെ ടൈറ്റിൽ ടീസറിന് ആശംസകളുമായി എത്തിയിരുന്നു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. തലൈവരുടെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച ടീസർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. ഫാൻ ബോയ് ചിത്രം എന്നാണ് ലോകേഷ് പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിൽ പറയുന്നത്. അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം ജൂൺ ആദ്യവാരം ആരംഭിക്കും. പ്രീ പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രത്തിൽ വൻതാരനിര തന്നെ എത്തുമെന്നാണ് വിവരം.















