താലിബാൻ ഭരണത്തിലേത് പോലെ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താലിബാൻ ഭരണത്തിലേത് പോലെ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 09:42 am IST
FacebookTwitterWhatsAppTelegram

അംറോഹ: രാജ്യത്ത് താലിബാൻ ഭരണത്തിന് സമാനമായ രീതിയിൽ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അംറോഹയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഭീകരാക്രമണം ഉണ്ടായാൽ അവർ അതിനെ പൂർണമായി അവഗണിച്ച് വിടുകയാണ് ചെയ്തിരുന്നത്. ഭീകരർ അവരുടെ ക്രൂരതകൾ തുടരുമ്പോൾ അത് കാണുന്നുണ്ടെന്നും അവർ പറയുമായിരുന്നു. അയോദ്ധ്യയിൽ രാമജന്മഭൂമിയിലും കാശിയിലെ സങ്കട് മോചൻ ക്ഷേത്രത്തിലും ആക്രമണം നടത്തിയ ഭീകരർക്കെതിരായ കേസുകൾ പിൻവലിക്കാൻ സമാജ്‌വാദി പാർട്ടിക്ക് ധൈര്യമുണ്ട്. എന്നാൽ ജുഡീഷ്യറി അവരുടെ ഈ മോഹങ്ങളെ തകർത്തു. ഇന്ന് തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിച്ചാൽ നാളെ പത്മപുരസ്‌കാരം നൽകി ഇക്കൂട്ടർ ആദരിക്കാനും മടിക്കില്ലെന്നാണ് അന്ന് എസ്പിക്കെതിരെ വിമർശനം ഉന്നയിച്ച് കൊണ്ട് കോടതി പറഞ്ഞത്.

ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നത്. ഈ നീക്കത്തിലൂടെ ശരിഅത്ത് നിയമം അടിച്ചേൽപ്പിക്കാനും താലിബാൻ രീതിയിലുള്ള ഭരണം ഇന്ത്യയിൽ കൊണ്ടുവരാനുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. അംബേദ്കർ രൂപം കൊടുത്ത ഭരണഘടനയ്‌ക്ക് കോൺഗ്രസും ഇൻഡി മുന്നണിയും വലിയ ഭീഷണിയാണെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

ജനങ്ങളെ വഞ്ചിക്കുന്ന പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിച്ചത്. കോൺഗ്രസിനേയും എസ്പിയേയും പോലെയുള്ള തെറ്റായ പാർട്ടികൾക്ക് വോട്ട് ചെയ്താൽ അത് സംസ്ഥാനത്ത് ഭീകരവാദത്തിന്റേയും മാഫിയ ഭരണത്തിന്റേയും പുനരുജ്ജീവനത്തിന് കാരണമാകും. ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇക്കൂട്ടർ എല്ലാക്കാലത്തും സ്വന്തം നിലനിൽപ്പും കുടുംബത്തിന്റെ ക്ഷേമവും മാത്രം ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും” അദ്ദേഹം വിമർശിച്ചു.

Tags: CongressBJPTalibanyogi adithyanath
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies