ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന കുരങ്ങൻ ഒടുവിൽ പിടിയിൽ. രോഗികൾക്കും ജീവനക്കാർക്കും ശല്യമുണ്ടാക്കിക്കൊണ്ടിരുന്ന കുരങ്ങനെ സൂപ്പർ വിഭാഗത്തിന് സമീപം നിന്നാണ് വലയിട്ട് വനപാലകർ പിടികൂടിയത്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിലപിടിപ്പുളള ഫോണുകൾ നിരന്തരം തട്ടിയെടുത്ത് നശിപ്പിക്കുകയായിരുന്നു കുരങ്ങന്റെ ഇഷ്ടവിനോദം
ഫോൺ മോഷണം സ്ഥിരമായതോടെ ജീവനക്കാർ ചേർന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് സൂപ്രണ്ട് ഇക്കാര്യം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ലിഫ്റ്റിനുള്ളിൽ നിന്നാണ് കുരങ്ങനെ പിടികൂടിയത്. കൂട്ടിലാക്കുന്ന ശ്രമത്തിനിടെ കുരങ്ങ് ഒരു വനപാലകനെ ആക്രമിക്കുകയും ചെയ്തു. കുരങ്ങനെ വൈകിട്ട് റാന്നിയിലേക്ക് കൊണ്ടുപോകും.