പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെ വിവാഹം കഴിക്കാനാവുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് പ്രതികരിച്ച നടിക്ക് നേരെ സൈബർ ആക്രമണം. പാകിസ്താൻ നടിയായ നാസിഷ് ജഹാംഗീറാണ് ബാബർ അസം ആരാധകരായ ബാബർ ആർമിയുടെ രൂക്ഷ വിമർശനത്തിന് പാത്രമാകുന്നത്. ഇവർ വിവാഹിതരാവുമെന്ന തരത്തിൽ വലിയ പ്രചരണം നടന്നിരുന്നു.
ഇൻസ്റ്റഗ്രാമിലെ ഒരു ചോദ്യോത്തര സെക്ഷനിലാണ് നടിയോട് ഒരു ആരാധകൻ ഇക്കാര്യം ആവശ്യപ്പെടുന്നത്. ബാബർ അസമിനെ വിവാഹം കഴിക്കാൻ താത്പ്പര്യമുണ്ടോ..? എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് നടി മറുപടിയും നൽകി.ഇത് ബാബർ ആരാധകർക്ക് ദഹിച്ചില്ല.
ഇതിന് പിന്നാലെയാണ് രൂക്ഷമായ ട്രോളുകളും പരിഹാസവുമായി ബാബർ ആരാധകർ രംഗത്തുവന്നത്. ആക്രമണം കടുത്തതോടെ നടി അക്കൗണ്ട് സ്വകാര്യമാക്കി രക്ഷപ്പെടുകയായിരുന്നു. നിലവിൽ ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പര കളിക്കുകയാണ് ബാബർ നയിക്കുന്ന പാകിസ്താൻ ടീം.
https://t.co/N8ilcPdOFM pic.twitter.com/Q4vhurTGaV
— Out Of Context Cricket (@GemsOfCricket) April 23, 2024
“>