ആത്മഹത്യ ചെയ്യാൻ ട്രെയിന് മുന്നിൽ ചാടിയ യുവാവിന്റെ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. ഗ്വാളിയോറിൽ ഝാൻസി-ഇറ്റാവ എക്‌സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ മരിക്കാൻ ശ്രമിച്ചത്. രാകേഷ് എന്നാണ് യുവാവിന്റെ പേര്. ട്രെയിനിന്റെ എൻജിൻ ബോഗിയുടെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്ലാറ്റ്ഫോം നമ്പർ മൂന്നിൽ നിന്നാണ് ഇയാൾ പാളത്തിലേക്ക് എടുത്ത് ചാടിയത്. ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് വിനിയോഗിച്ചതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. എന്നാൽ യുവാവിന്റെ കാൽവിരലുകൾ അറ്റുപോയി. ആർ.പി.എഫ്,ജി.ആർ.പി,പോട്ടർമാർ എന്നിവർ ചേർന്നാണ് ഇയാളെ പാളത്തിൽ നിന്ന് പുറത്തെടുത്തത്. ആംബുലൻസ് ഇല്ലാതിരുന്നതിനാൽ ഒന്നര മണിക്കൂറോളം നരകവേതനയുമായി യുവാവ് പ്ലാറ്റ്മോമിൽ കിടന്നു.
തൊഴില്ലായ്മ കാരണമാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് യുവാവിന്റെ മൊഴി. യുവാവിന് സംസാരിക്കാനുള്ള അവസ്ഥയിലെത്തുമ്പോൾ ഇയാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആംബുലൻസ് ലഭിക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി.
#WATCH | Failed Suicide Attempt Lands Unemployed Man Between Tyres Of Jhansi-Etawah Express, Both Legs Amputated#MadhyaPradesh #MadhyaPradeshNews #MPNews pic.twitter.com/UfB1OUBDSZ
— Free Press Madhya Pradesh (@FreePressMP) April 24, 2024
“>















