ചൂടിനെ അകറ്റാൻ പ്രതിവിധി തേടുകയാണോ? എങ്കിൽ ഇക്കാര്യങ്ങൾ പരീക്ഷിച്ചോളൂ..

Published by
Janam Web Desk

ചൂട് വളരെയധികം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലൂടെയാണ് ഇന്ന് നമ്മുടെ കൊച്ചു കേരളം കടന്നു പോകുന്നത്. പുറത്തേക്കൊന്ന് ഇറങ്ങിയാൽ വെന്തുരുക്കുന്ന വിധത്തിലാണ് സൂര്യൻ തലയ്‌ക്ക് മീതെ കത്തി ജ്വലിച്ച് നിൽക്കുന്നത്. ഈ സമയങ്ങളിൽ ശരീരം തണുപ്പിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. അതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

എരിവുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക

വേനൽക്കാലത്ത് എരിവുള്ളതും വറുത്തതും പൊരിച്ചതും ധാരാളം എണ്ണ അടങ്ങുന്നതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇത് അമിതമായി കഴിക്കുന്നത് ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുന്നതിനും അസ്വസ്ഥതകൾക്കും കാരണമാകുന്നു. കോഴി ഇറച്ചി പോലുള്ള മാംസാഹാരങ്ങൾ ചൂട് കാലത്ത് കഴിക്കാതിരിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് വിദഗ്ധർ പറയുന്നു.

ഔഷധ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം

മല്ലിയില, പുതിന, പെരുംജീരകം, ഏലം തുടങ്ങിയവ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം വേനൽക്കാലത്ത് കുടിക്കുന്നത് പതിവാക്കാം. ഇത് ദഹനം കൃത്യമാക്കാനും ഉഷ്ണകാല രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനും സഹായിക്കുന്നു.

തല തന്നായി മസാജ് ചെയ്ത് കൊടുക്കുക

ചെറു ചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്‌ക്കുന്നത് സഹായിക്കുന്നു. ഇതിനുപുറമെ ചൂട് കാലത്ത് തലയിലുണ്ടാവുന്ന ചെറിയ കുരുക്കൾ അകറ്റി നിർത്തി തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും ഇത് സഹായകരമാണ്.

Share
Leave a Comment