സാധാരണക്കാരനെ പോലെ ക്യൂവിൽ നിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ടീം ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബംഗലൂരുവിലാണ് ദ്രാവിഡ് രാവിലെയെത്തി വോട്ട് ചെയ്തത്. ക്രിക്കറ്റിൽ ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെട്ടിരുന്ന രാഹുൽ ക്ഷമയോടെ ക്യൂവിൽ വോട്ട് ചെയ്യാനായി കാത്ത് നിൽക്കുന്ന ചിത്രം ആരാധകരും ഏറ്റെടുത്തു.
എക്‌സിൽ ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ആരാധകരാണ് ചിത്രം പങ്കുവെച്ചത്. പലരും രാഹുലിനെ മാതൃകയാക്കണമെന്ന കമന്റുകളും കുറിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ജനാധിപത്യത്തിൽ നമുക്ക് ലഭിക്കുന്ന അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും ബംഗലൂരുവിൽ വോട്ട് രേഖപ്പെടുത്തി. മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയ്‌ക്കും ബെംഗളൂരുവിലാണ് വോട്ട്.
Rahul Dravid casted his vote in Malleswaram constituency. #Bengaluru #LokSabhaElections2024 pic.twitter.com/TOXIXEOUhp
— Pinky Rajpurohit 🇮🇳 (@Madrassan_Pinky) April 26, 2024
“>
കേരളവും കർണ്ണാടകയും ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 സീറ്റുകളിലേക്കാണ് കർണാടകയിൽ രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉഡുപ്പി, ചിക്കമംഗളൂർ, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മാണ്ഡ്യ, മൈസൂർ, ചാമരാജനഗർ, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സെൻട്രൽ, ബാംഗ്ലൂർ സൗത്ത്, ചിക്കബെല്ലാപൂർ, കോലാർ എന്നീ മണ്ഡലങ്ങളിലാണ് പോളിംഗ് പുരോഗമിക്കുന്നത്.