സ്ട്രെസ് എന്നുവിളിക്കുന്ന സമ്മർദ്ദത്തെ നേരിടാത്ത ഒരാളും ഉണ്ടാകില്ല. മാനസികനിലയെ തന്നെ ബാധിക്കുന്ന സമ്മർദ്ദത്തെയും പരിഭ്രാന്തിയെയും നേരിടാൻ പലവഴികൾ തേടി മടുത്തവരാകും നമ്മളിൽ പലരും. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഈ ടിപ്സ് പരീക്ഷിച്ച് നോക്കൂ..
സമ്മർദ്ദത്തിലാണെന്ന് അംഗീകരിക്കുന്നതാണ് ആദ്യത്തെ വഴി. സമ്മർദ്ദം നേരിടുന്നുവെന്ന് മനസിനെ തന്നെ പറഞ്ഞ് പഠിപ്പിക്കുകയാണ് വേണ്ടത്. മനസിനും ശരീരത്തിനും ഇടവേള നൽകാനും ചിന്തകളെ വ്യതിചലിപ്പിക്കാനും ഇത് സഹായിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കാൻ മികച്ചതാണ് ച്യൂയിംഗ് ഗം. ഇത് ചവയ്‌ക്കുന്നത് സമ്മർദ്ദത്തോടുള്ള പ്രതികരണം കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
സമ്മർദ്ദവും ഉത്കണ്ഠയും കുറയ്‌ക്കാൻ സഹായിക്കുന്ന നിരവധി സപ്ലിമെൻ്റുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയിൽ പലതും ഫലം കണ്ടു തുടങ്ങുന്നതിന് ഏതാനും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. എന്നാൽ സ്വന്തമായി സമ്മർദ്ദം അകറ്റുന്ന പാനീയം ഉണ്ടാക്കാവുന്നതാണ്. ആപ്പിൾ സിഡെർ വിനെഗർ ഇതിന് സഹായിക്കും. ഒരു മണിക്കൂർ കൊണ്ട് ഇത് സമ്മർദ്ദത്തെ ലഘൂകരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
സുഗന്ധം പരത്തുന്ന എണ്ണകൾ ശ്വസിക്കുന്നതും മികച്ച ഫലങ്ങൾ നൽകുന്നു. അരോമാതെറാപ്പി എന്നും അറിയപ്പെടുന്ന ഈ ജനപ്രിയ സാങ്കേതികത ശരീരത്തിനെയും മനസിനെയും ശാന്തമാക്കുന്നു. ലാവെൻഡർ, വെറ്റിവർ, ചമോമൈൽ, റോസ്മേരി, കുന്തിരിക്കം, ഓറഞ്ച് എന്നിവ ഉദാഹരണം.
യോഗ പരിശീലിക്കുന്നതും സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. വ്യായമം ചെയ്യുന്നതും നല്ലതാണ്.