ഹൈദരാബാദ്: തെലങ്കാനയിൽ പ്ലസ് വൺ പ്ലസ് ടു തത്തുല്യമായ ഇന്റർമീഡിയേറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം 7 വിദ്യാർത്ഥികൾ ആത്മഹത്യചെയ്തു. മരിച്ചവരിൽ 2 പെൺകുട്ടികളും ഉൾപ്പെടുമെന്നും പരീക്ഷയിലെ പരാജയമാണ് മരണകാരണമെന്നും മഹബൂബാബാദ് പൊലീസ് അറിയിച്ചു.
ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടത്തിയ തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർമീഡിയേറ്റ് എക്സാം (റ്റി എസ് ബി ഐ ഇ) ഏകദേശം 9.8 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്. കഴിഞ്ഞ 24 ആം തീയതിയായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. പ്ലസ് വണ്ണിന് 61.06 % ഉം പ്ലസ് ടുവിന് 69.46% ഉം ആയിരുന്നു വിജയ ശതമാനം.
2019 ൽ തെലങ്കാനയിൽ ഇന്റർമീഡിയേറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ 22 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു.