2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; ഭാഗം - 1 വ്യാഴത്തിന്റെ പ്രാധാന്യം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; ഭാഗം – 1 വ്യാഴത്തിന്റെ പ്രാധാന്യം

2024 മെയ് 1 ന് വ്യാഴം അഗ്നി രാശിയായ മേടത്തിൽ നിന്ന് ഭൂമി രാശിയായ ഇടവത്തിലേക്ക് മാറുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2024, 09:06 pm IST
FacebookTwitterWhatsAppTelegram

ലക്ഷംദോഷം ഗുരുഹന്തി- വ്യാഴത്തിന്റെ പ്രാധാന്യം

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, സന്തോഷം, ദുഃഖം, ദുരിതം തുടങ്ങി സമൂഹം വിലക്കിയ അവിഹിത സുഖം, മദ്യപാനാസക്തി, ലൈംഗിക വിചാരം വരെയുള്ള വികാരങ്ങളെ ഒക്കെയും പ്രവചിക്കുന്ന ഗ്രഹമാണ്. എല്ലാ സുഖങ്ങളും അനുഭവിച്ചതിനുശേഷം അവയെല്ലാം അതിജീവിച്ച് ജിതേന്ദ്രിയനായതുകൊണ്ടാണ് വ്യാഴം ആത്മീയഗുരുവായി മാറിയത്. അതിനാൽ തന്നെ ആത്മീയതയുടെ അധിപനായ ഗുരുവിന്റെ സ്വാധീനം മറ്റു ഗ്രഹങ്ങളിൽ നിന്നുള്ള ദോഷങ്ങളെ കുറയ്‌ക്കാൻ സഹായിക്കുന്നു. “ലക്ഷംദോഷം ഗുരുഹന്തി” എന്ന ചൊല്ല് ഇതിനെ സൂചിപ്പിക്കുന്നു.

ദയ, സഹാനുഭൂതി, ജ്ഞാനം തുടങ്ങിയ ഗുണങ്ങളെ വ്യാഴം പ്രതീകപ്പെടുത്തുന്നു. വിജ്ഞാനം, ധനം, അദ്ധ്യാപനം, ദൈവിക കാര്യങ്ങൾ, ബഹുമാനം, ചിന്താശക്തി, സാമൂഹിക സേവനം, സന്താനം, അംഗീകാരം, ഉന്നതമായ ബുദ്ധിശക്തി എന്നിവയെല്ലാം വ്യാഴത്തിന്റെ സ്വാധീനത്തിൽ വരുന്ന ഗുണങ്ങളാണ്. ജ്യോതിഷത്തിൽ, വ്യാഴം മാനുഷിക വികാരങ്ങളെ സ്വാധീനിക്കുന്ന ഗ്രഹമായി കണക്കാക്കപ്പെടുന്നു. അതായത് ഒരു വ്യക്തിയുടെ ജന്മഗ്രഹനിലയിൽ വ്യാഴത്തിന്റെ സ്ഥാനം അവരുടെ ജീവിതത്തിലെ ഈ വികാരങ്ങളുടെ അളവും തീവ്രതയും നിർണ്ണയിക്കുന്നു. മറ്റൊരു പ്രത്യേകത വ്യാഴം ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്നു. മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ദോഷങ്ങളെ കുറയ്‌ക്കാനും നല്ല ഫലങ്ങൾ വർദ്ധിപ്പിക്കാനും വ്യാഴത്തിന് കഴിവുണ്ട്.

ദേവന്മാരെ അസുരന്മാരിൽ നിന്നും രക്ഷിക്കുന്നത് സപ്തഋഷിമാരിൽ അംഗിരസ്സിന്റെ പുത്രനായ വ്യാഴ ഭഗവാന്റെ തന്ത്രങ്ങൾ ആണ്. മനുഷ്യ ജീവിതത്തിൽ ഉയർച്ചയും ഭൗതികവും ആത്മീയവുമായ പുരോഗതിയും നൽകുന്ന ഗ്രഹമാണ് വ്യാഴം. തടസ്സങ്ങൾ നീക്കം ചെയ്ത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധി കൈവരിക്കാൻ വ്യാഴം എല്ലാവരെയും അനുഗ്രഹിക്കുന്നു.

നവഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഈശ്വരാംശം ഉള്ളത് വ്യാഴത്തിനാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ “സർവ്വേശ്വരകാരകൻ” എന്ന് വ്യാഴം വിളിക്കപ്പെടുന്നു. എല്ലാ ദൈവങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വ്യാഴം എന്നാണ് ഈ വിശേഷണത്തിന്റെ അർത്ഥം. ഭാഗ്യവും തടസ്സങ്ങൾ നീക്കം ചെയ്യലും നൽകുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ അനുകൂല സ്വാധീനം പല ഗുണങ്ങളും നൽകുന്നു.

ഇവിടെ അടിവരയിട്ട് സൂചിപ്പിക്കേണ്ട കാര്യം, വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കുന്നവർക്ക് കീർത്തിയും ഐശ്വര്യവും സിദ്ധിക്കും. എന്നാൽ, വ്യാഴം പ്രതികൂലമായാൽ അതിന്റെ ദോഷം വളരെ വലുതായിരിക്കും. ഏറ്റവും ഗുരുതരമായ രോഗങ്ങൾ ഉൾപ്പെടെയുള്ള ദുരിതങ്ങൾ വ്യാഴത്തിന് വരുത്താൻ കഴിയും. ഒരു വ്യക്തിയുടെ ജന്മ ഗ്രഹനിലയിൽ വ്യാഴം എവിടെ സ്ഥിതി ചെയ്യുന്നു എന്ന് നോക്കിയാൽ ആ വ്യക്തിയുടെ സ്വഭാവം, വ്യക്തിത്വം, ജീവിതത്തിലെ സാധ്യതകൾ എന്നിവയെക്കുറിച്ച് ധാരണ നേടാൻ സാധിക്കും.

ജന്മ ഗ്രഹനിലയിൽ വ്യാഴം ശക്തമായി നിൽക്കുകയാണെങ്കിൽ അവർക്ക് സമൂഹത്തിൽ പ്രശസ്തിയും ഐശ്വര്യവും നേടാൻ സാധ്യതയുണ്ട്. വ്യാഴം പ്രതികൂലമായി നിൽക്കുകയാണെങ്കിൽ അത് ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക നഷ്ടം, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ ദോഷങ്ങൾക്ക് കാരണമാകും. അത്തരം ഗൃഹനിലയുള്ളവർക്ക് കരൾ, വൃക്ക, മേദസ്സ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ; അശ്വതി മുതൽ ആയില്യം വരെ (മേടം, ഇടവം, മിഥുനം, കർക്കടകം രാശികൾ) ഭാഗം – 2……ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക

 

എന്തുകൊണ്ട് വ്യാഴമാറ്റം പ്രാധാന്യം അർഹിക്കുന്നു?

ഗോചരത്തിൽ നവഗ്രഹങ്ങൾ ഓരോ രാശിയിലും ‘ഉദ്ദേശം’ എത്ര സമയം നില്ക്കുന്നു എന്ന് നോക്കാം. ചന്ദ്രൻ: രണ്ടേകാൽ ദിവസം, സൂര്യൻ-ബുധൻ-ശുക്രൻ: ഒരു മാസം, ചൊവ്വ: 45 ദിവസം, വ്യാഴം: പതിമൂന്നു മാസം. രാഹു-കേതു: ഒന്നര വർഷം, ശനി: രണ്ടര വർഷം. ഈ ഗ്രഹപ്പകർച്ചകളിൽ വ്യാഴം, രാഹു-കേതു, ശനി എന്നിവയുടെ രാശിമാറ്റം മാത്രമേ പ്രധാനമായി പരിഗണിക്കേണ്ടതുള്ളൂ എന്നാണ് വിദഗ്‌ദ്ധാഭിപ്രായം. മറ്റ് ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമേ ഗുണദോഷങ്ങൾ നൽകൂ എന്നതിനാൽ അവയെ അത്ര പ്രാധാന്യത്തോടെ പരിഗണിക്കാറില്ല.

ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരു നിമിഷം മതിയാകും. എന്നാൽ, ഒരു ഗ്രഹരാശിമാറ്റത്തിന്റെ ഗുണങ്ങൾ ലഭിക്കാനോ ദോഷങ്ങൾക്ക് പരിഹാരം കാണാനോ ഈ കുറഞ്ഞ സമയം പലപ്പോഴും പര്യാപ്തമല്ല. ഉദാഹരണത്തിനു ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ടാൽ, അത് അവരുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തും. എന്നാൽ, ഈ സംഭവം നടന്നത് ഒരു ഗ്രഹരാശിമാറ്റം കാരണമാണെന്ന് കണ്ടെത്തിയാലും, അതിന് പരിഹാരം കാണാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂ. അതിനാൽ പൊതുവിൽ ജ്യോതിഷ പ്രവചനങ്ങളിൽ വ്യാഴം, രാഹു-കേതു, ശനി എന്നിവയുടെ രാശിമാറ്റം പ്രധാന പരിഗണനയിൽ എടുക്കുന്നു. മറ്റ് ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമേ ഗുണദോഷങ്ങൾ നൽകൂ എന്നതിനാൽ അവയെ അത്ര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ല.

വ്യാഴം 12 വർഷം കൊണ്ട് രാശിചക്രം പൂർണ്ണമായും വലം വെക്കുന്നു. ഇതിനെ ജ്യോതിഷത്തിൽ ‘വ്യാഴവട്ടം’ എന്ന് വിളിക്കുന്നു. ഇതിൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഈ വലം വയ്‌ക്കൽ പൂർണമായും ഒരേ വേഗത്തിലോ ദിശയിലോ അല്ല, മറിച്ചു പല വേഗത്തിലും, മുന്നോട്ടും പിന്നോട്ടും (വക്രഗതി)ഒക്കെയായായി ആണ്.

 

2024 ലെ വ്യാഴമാറ്റം നിങ്ങൾക്കെങ്ങനെ;  മകം മുതൽ തൃക്കേട്ട വരെ (ചിങ്ങം, കന്നി, തുലാം, വൃശ്ചികം രാശികൾ) ഭാഗം – 3……ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക

 

2024 വ്യാഴമാറ്റം വിശകലനം

വ്യാഴം അഗ്നി രാശിയായ മേടത്തിൽ നിന്ന് ഭൂമി രാശിയായ ഇടവത്തിലേക്ക് മാറുകയാണ്. ഈ കാലയളവിൽ 2025 മാർച്ച് വരെ ശനി കുംഭ രാശിയിലും ഗുരുവിന്റെ നാലാം ഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഇടവം വ്യാഴത്തിന് ശത്രു രാശിയാണ്, അതിനാൽ ഈ രാശിയിൽ ശക്തി കുറയാൻ സാധ്യതയുണ്ട്.

ഈ മാറ്റം ഓരോ വ്യക്തിയെയും എങ്ങനെ സ്വാധീനിക്കുമെന്ന് നിർണ്ണയിക്കാൻ, ലഗ്നം, ദശ, അപഹാരം എന്നിവ പോലുള്ള ഘടകങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ജന്മനാൽ വ്യാഴത്തിന്റെ സ്ഥിതി അനുകൂലം ഉള്ളവർക്കും, നല്ല ദശയും അന്തർദശയും നടക്കുന്നവർക്കും കൂറു പ്രകാരം ഉള്ള ദോഷം (ചാരവശാൽ ) അധികം ബാധിക്കില്ല എന്നർത്ഥം . ദുർബലനായ വ്യാഴം ഗുണകരമായ ഫലങ്ങൾ നൽകാൻ സാധ്യതയില്ല. ഈ സഞ്ചാരം മാരകവും അതേസമയം അതീവ ശുഭകരവുമായ ഫലങ്ങൾക്ക് കാരണമാകും.

 

2024 ലെ വ്യാഴ മാറ്റം നിങ്ങൾക്കെങ്ങനെ; മൂലം മുതൽ രേവതി വരെ (ധനു, മകരം, കുംഭം, മീനം രാശികൾ) ഭാഗം – 4……ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക

 

ഈ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന വ്യാഴസ്ഥിതി വിശദാംശങ്ങൾ:

കാലാവധി: 2024 മെയ് 1 മുതൽ 2025 മെയ് 14 വരെ
രാശി: ഇടവം
മൗഢ്യം: 2024 മെയ് 3 മുതൽ ജൂൺ 6 വരെ
വക്രഗതി: 2024 ഒക്ടോബർ 9 മുതൽ 2025 ഫെബ്രുവരി 4 വരെ
ശനി മാറ്റം: 2025 മാർച്ച് 25

ഗ്രഹങ്ങള്‍ സൂര്യനോട് വളരെ അടുത്ത് വരുമ്പോള്‍ മൗഢ്യം സംഭവിക്കുന്നു. 11 ഡിഗ്രിക്കുളളില്‍ വ്യാഴം വരുമ്പോൾ മൗഢ്യം. സൂര്യ പ്രഭയിൽ വ്യാഴം മങ്ങി പോകുന്ന അവസ്ഥ. ഈ സമയത്തു ജനിക്കുന്ന കുഞ്ഞുങ്ങൾക് മഹാലക്ഷിയുടെയും നാരായണന്റെയും അനുഗ്രഹം ഉണ്ടായിരിക്കും. എന്നാൽ, മൗഢ്യം ഉള്ള സമയത്തു ശുഭ കാര്യങ്ങൾ പൊതുവിൽ ചെയ്യാറില്ല. സകലമുഹൂർത്തങ്ങൾക്കും ഒഴിവാക്കേണ്ടിരിക്കുന്നു .

ഈ വ്യാഴ മാറ്റം ഓരോ കൂറുകാരെയും എങ്ങനെ സ്വാധിനിക്കും എന്ന പ്രവചനങ്ങൾ, സ്വന്തം ഗ്രഹനില, ശനിസ്ഥാനം, 1199 വിഷുഫലം, 1200 ചിങ്ങമാസ ഫലം ഒക്കെ കോർത്തിണക്കി വേണം അപഗ്രന്ധിക്കേണ്ടത്. വ്യാഴ മാറ്റം ഗുണപ്രദം ആണെങ്കിലും ദശാപഹാരമോ അന്തർ ദശാപഹാരമോ മോശമാണെങ്കിൽ ആ ഗുണഫലങ്ങൾ അനുഭവത്തിൽ വരണം എന്നില്ല, അതെ പോലെ തന്നെ ജന്മഗ്രഹനിലയിൽ ശക്തനായ വ്യാഴവും മികച്ച ദശാപഹാരവും ഒക്കെയുള്ളവർക്ക് ഈ പ്രവചനത്തിലെ ദോഷഫലങ്ങൾ ബാധിക്കില്ല. എന്നിരുന്നാലും വ്യാഴം ജന്മത്തിലും 3, 4, 6, 8, 10, 12 രാശികളിലും നിൽക്കുന്നവർ തീർച്ചയായും ദോഷപരിഹാരം ചെയ്യണം.

 

അടുത്ത ഒരു വർഷം നിങ്ങൾക്കെങ്ങനെ.?? എല്ലാ നക്ഷത്രങ്ങളുടെയും 2024 ലെ (കൊല്ലവർഷം 1199) വിശദമായ വിഷുഫലം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക

 

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: PREMIUMJayarani E.VJupiterJupiter enters Taurus signJupiter change in 2024Jupiter transit in 2024Jupiter Transit
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies