നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ലുക്കിലെത്തിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡയയിൽ പുറത്തുവന്നത്.
സൂം ടിവിയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വനവാസത്തിന് മുമ്പുള്ള ഭാഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് സൂചന. നേരത്തെ തന്നെ റൺബീർ കപൂർ വലിയ ഒരുക്കങ്ങളാണ് ചിത്രത്തിന് വേണ്ടി നടത്തുന്നതെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. വലിയ രീതിയിൽ ശരീരഭാരം കുറച്ച റൺബീറിനെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. മസ്കുലർ ബോഡി പൂർണമായും താരം ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെയും ഇതേ സെറ്റിൽ നിന്ന് ചില ചിത്രങ്ങൾ ലീക്കായിരുന്നു. ലാറ ദത്ത , അരുൺ ഗോവിൽ എന്നിവരുടെ ചിത്രങ്ങളാണ് നേരത്തെ ചോർന്നത്. ചിത്രം ചോർന്നതിൽ അണിയറ പ്രവർത്തകർക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം ഇവരുടെ കാസ്റ്റുകളിൽ സമ്മിശ്ര പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.
View this post on Instagram
“>
View this post on Instagram