മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ!! എങ്ങനെയെന്നറിയാതെ 35-കാരി; പിന്നീട് സംഭവിച്ചത്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിൽ!! എങ്ങനെയെന്നറിയാതെ 35-കാരി; പിന്നീട് സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 03:07 pm IST
FacebookTwitterWhatsAppTelegram

‌മൂക്കുത്തി പെണ്ണിന് അഴകാണെന്ന് പലരും പറയാറുണ്ട്. എന്നാൽ ഈ അഴക് എട്ടിന്റെ പണി തന്ന വാർത്തയാണ് കൊൽക്കത്തയിൽ നിന്ന് പുറത്തുവരുന്നത്. മൂക്കുത്തിയുടെ ആണി ശ്വാസകോശത്തിലെത്തുകയും ശസ്ത്രക്രിയയ്‌ക്ക് വിധേയയായിരിക്കുകയാണ് 35-കാരി വർഷ സാഹു.

കഴിഞ്ഞ 17 വർഷമായി മൂക്കുത്തി ധരിക്കുന്നയാളാണ് വർ‌ഷ. എങ്ങനെയാണ് മൂക്കുത്തിയുടെ സ്ക്രൂ അയഞ്ഞതെന്നും അത് ശ്വസിച്ചതെന്നും അറിയില്ലെന്നാണ് വർഷ പറയുന്നത്. രണ്ട് മാസം മുൻപാണ് സംഭവം. ഫോൺ ഉപയോ​ഗിക്കുന്നതിനിടെ ദീർഘശ്വാസമെടുത്തിരുന്നു. പിന്നീട് ആണി കാണാതെയായി പോയെന്നും അവർ പറഞ്ഞു.

ശ്വസംമുട്ട്, ചുമ, ന്യൂമോണിയ തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങളുമായി ഡോക്ടറെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. നേരത്തെ മൂക്കിലുണ്ടായ മുറിവ് കാരണമാകും ഈ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതെന്നാണ് അവർ കരുതിയത്. തുടർന്ന് സിടി സ്കാനിലാണ് ശ്വാസകോശത്തിൽ സ്ക്രൂവിന്റെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ കൊൽ‌ക്കത്തയിലെ മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ. ദേബ്രജ് ജാഷിന്റെ നേതൃത്വത്തിലാണ് അത്യപൂർവമായ ശസ്ത്രക്രിയ നടത്തിയത്.

രണ്ട് ആഴ്ചയിലധികമായി വർഷയുടെ ശ്വാസകോശത്തിൽ സ്ക്രൂ എത്തിയിട്ടെന്നും അതിന്റെ ചുറ്റിലും കലകൾ വളരാൻ തുടങ്ങിയിരുന്നുവെന്നും ഡോ. ജാഷ് പറഞ്ഞു. നേരിയ അശ്രദ്ധ പോലും ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടാകാൻ കാരണമാകുമെന്നും അതിനാൽ തന്നെ വളരെ സങ്കീർണമായ ശസ്ത്രക്രി‌യ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ അപൂർവ്വമായ സംഭവമാണ് ഇതെന്ന് ഡോക്ടർമാർ‌ പറയുന്നു. ഈന്തപ്പഴത്തിന്റെ കുരുവും മറ്റും ശ്വാസകോശത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊച്ചുകുട്ടികളിൽ നിന്നും മുതിർന്നവരിലുമാണ് ഇത്തരം സംഭവങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു.

Tags: Kolkatanose pin screwinhalesundergoes surgery
ShareTweetSendShare

More News from this section

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies