വീണ്ടും അപകടം; ഹെലികോപ്ടറിൽ കാൽ വഴുതി വീണ് മമത; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

Published by
Janam Web Desk

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് മമതയെ പിടിച്ച് എഴുന്നേൽപിച്ചത്.

ദുർഗാപൂരിലായിരുന്നു സംഭവം. അസൻസോളിലേക്കുളള യാത്രയ്‌ക്കാണ് മമത ഹെലികോപ്ടറിലേക്ക് കയറിയത്. ഊർജ്ജസ്വലയായി പടികൾ കയറി അകത്തുകടന്ന് സീറ്റിലിരിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.


“>

വീഴ്ചയിൽ മമതക്ക് സാരമായി പരിക്കേറ്റെന്നാണ് സൂചന. കഴിഞ്ഞ മാസം വീട്ടിൽ വീണ് മമതയുടെ നെറ്റിയിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. ഡ്രോയിങ് റൂമിൽ നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേസിന്റെ ഗ്ലാസിൽ തലയിടിച്ചാണ് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് ഹെലികോപ്ടറിൽ കയറുന്നതിനിടെയും വീണത്.

ജനുവരിയിൽ ഈസ്റ്റ് ബുർദ്വാനിൽ വച്ച് കാർ അപകടത്തിൽ പെട്ടെങ്കിലും നിസ്സാര പരിക്കുകളോടെ മമത രക്ഷപെടുകയായിരുന്നു. അന്നും മമതയുടെ തല കാറിന്റെ ഡാഷ് ബോർഡിൽ ഇടിച്ചായിരുന്നു പരിക്കേറ്റത്.

 

Share
Leave a Comment