വേണാട് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം. മേയ് ഒന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല. എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ അര മണിക്കൂർ മുൻപും തിരിച്ചുള്ള യാത്രയിൽ എല്ലാ സ്റ്റേഷനിലും 15 മിനിറ്റ് നേരത്തെയുമെത്തും.
എറണാകുളം സൗത്ത് ജംഗ്ഷനിൽ വേണാട് അനിശ്ചിതമായി വൈകുന്നതിനെതിരെ പരാതി വ്യാപകമായിരുന്നു. തൃശൂർ ഭാഗത്തേക്കുളള യാത്രക്കാർക്ക് അര മണിക്കൂറിലധികം ഷണ്ടിംഗിനും മറ്റുമായി കാത്തിരിക്കേണ്ടി വന്നിരുന്നു. സൗത്ത് സ്റ്റേഷനിലേക്കുളള സിഗ്നൽ ലഭിക്കാനും ചിലപ്പോൾ ഏറെ നേരം നിർത്തിയിടേണ്ടി വരും. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം.
പുതിയ ഷെഡ്യൂൾ അനുസരിച്ച് എറണാകുളം നോർത്തിൽ നിന്ന് ട്രെയിൻ 9.50 ന് യാത്ര തുടരും. 10.15-ന് ആലുവയിലെത്തും.
എറണാകുളം നോർത്തിൽ രാവിലെ 9.50-ന് പുറപ്പെടുന്ന ട്രെയിൻ 10.15-ന് ആലുവയിലെത്തും. തുടർന്ന് 10.28-ന് അങ്കമാലിയിലും 10.43-ന് ചാലക്കുടിയിലെത്തും. 10.53-ന് ഇരിങ്ങാലക്കുടയിലും 11.18-ന് തൃശൂരും 11.40-ന് വടക്കാഞ്ചേരിയിലും 12.25-ന് ഷൊർണൂരിലും എത്തുന്ന രീതിയിലാണ് സർവ്വീസ്.
എറണാകുളം നോർത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്ര വൈകുന്നേരം 5.15-ന് ആരംഭിക്കും. 5.37-ന് തൃപ്പൂണിത്തുറ, 5.57-ന് പിറവം, 6.18-ന് ഏറ്റുമാനൂർ, 6.30-ന് കോട്ടയം, 6.50-ന് ചങ്ങനാശ്ശേരി, ഏഴ് മണിക്ക് തിരുവല്ല, 7.11-ന് ചെങ്ങന്നൂർ, 7.19-ന് ചെറിയനാട്, 7.28-ന് മാവേലിക്കര, 7.40-ന് കായംകുളം, 7.55-ന് കരുനാഗപ്പള്ളി, 8.06-ന് ശാസ്താംകോട്ട, 8.27-ന് കൊല്ലം ജംഗ്ഷൻ, 8.39-ന് മയ്യനാട്, 8.44-ന് പരവൂർ, 8.55-ന് വർക്കല ശിവഗിരി, 9.06-ന് കടയ്‌ക്കാവൂർ, 9.11-ന് ചിറയൻകീഴ്, 9.33-ന് തിരുവനന്തപുരം പേട്ട, 10 മണിക്ക് തിരുവനന്തപുരം സെൻട്രലിലുമെത്തും.