ശ്രീനഗർ: ഭീകരരുടെ ഒളിത്താവളം കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ്. നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമപ്രകാരമാണ് ഒളിത്താവളമായി ഉപയോഗിച്ചിരുന്ന വീട് കണ്ടുകെട്ടിയത്.
മോംഭ്ഗാമയിൽ സ്ഥിതി ചെയ്യുന്ന വീടാണ് കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടുടമ മുഹമ്മദ് ലത്തീഫ് ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയെന്നും പൊലീസ് പറഞ്ഞു.
ഭീകരവാദ ശൃംഖലകൾ തകർക്കാനും അവരുടെ സാമ്പത്തിക സഹായ വഴികളെയും ഇല്ലായ്മ ചെയ്യാനുള്ള അധികൃതരുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇതിലൂടെ അടിവരയിടുന്നത്. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അക്ഷീണം പ്രവർത്തിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.