കോഴിക്കോട്: പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടി ഓഫീസിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടി രാവിലെ പത്രം ഇടാൻ വന്നപ്പോഴായിരുന്നു അതിക്രമം. തുടർന്ന് പോക്സോ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.