മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ഗോർഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരിൽ ഒമ്പത് പേരെയും ഡിസ്ചാർജ് ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. സന്തോഷ് നഗറിലുള്ള സാറ്റലൈറ്റ് ടവറിന് സമീപം സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.