നമ്മളിൽ പലരും ഭക്ഷണം മുന്നിലെത്തുന്നതിനു മുന്നേ അത് അകത്താക്കുന്നവരാണ്. എന്നാൽ സമയം ലഭിക്കാമെന്നു കരുതി വാരിവലിച്ചു കഴിക്കുന്നവരെ കാത്തിരിക്കുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല. വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണക്രമം തെറ്റിക്കുക മാത്രമല്ല അത് നിങ്ങളുടെ ശരീരം അധിക സമ്മർദ്ദമായി കണക്കാക്കുന്നു. ഇതിനോട് ശരീരം പ്രതികരിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ഭക്ഷണം ചവച്ചരച്ച് കഴിക്കാതെ വേഗത്തിൽ വിഴുങ്ങുമ്പോൾ ശരീരം യുദ്ധസജ്ജമായൊരു അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുന്നു. ഇത് ശരിയായ ദഹനത്തെ തടസ്സപ്പെടുത്തുകയും വയറുവേദന,ഗ്യാസ്, ആസിഡ് റിഫ്ലക്സ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇനി ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം
- സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നത് തന്നെയാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. ഇതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്‌ക്കുന്നത് ശരീരത്തിന്റെ ദഹന വ്യവസ്ഥയിലും പ്രതിഫലിക്കും. വളരെ സാവധാനമുള്ള ദഹനത്തിലേക്ക് ഇത് നയിക്കുന്നു
- ശ്രദ്ധാപൂർവ്വമായ ഭക്ഷണരീതി പിന്തുടരുന്നത് നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന വേഗത കുറയ്‌ക്കാൻ സഹായിക്കുന്നു.
- ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുക. കഴിക്കുന്നതിനിടയിൽ മറ്റു കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നത് ഒഴിവാക്കുക.

- അസിഡിറ്റി, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ അസ്വസ്ഥതകളുമായി നിങ്ങൾ മല്ലിടുന്നുണ്ടെങ്കിൽ, സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
- ഭക്ഷണം പരമാവധി ആസ്വദിച്ച് കഴിക്കുക. ഇത് നിങ്ങളുടെ നാവിലെ സ്വാദ് മുകളുങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ശരിയായ സ്വാദ് മനസിലാക്കുന്നതിനും സഹായിക്കും.















