കൊഹിമ: നാഗാലാൻഡിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അതിർത്തി സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെടുത്തത്. 82 എംഎം മോർട്ടാറുകൾ, നാല് ആർസിഎൽ ട്യൂബുകൾ, പത്ത് പിസ്റ്റളുകൾ , 199 റേഡിയോ സെറ്റുകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നിവയാണ് സൈന്യം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. പ്രതി ഉപയോഗിച്ച ഫോണുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. വനമേഖലയുടെ സമീപത്ത് നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.