കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. തലപ്പുഴ കമ്പമലയിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടി. സംഭവത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാല് കമ്മ്യൂണിസ്റ്റ് ഭീകരർ കമ്പമലയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. വനത്തിൽ സംഘം തമ്പടിച്ചിരുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം.
പേര്യയിലെ ഏറ്റുമുട്ടലിന് മാസങ്ങൾക്ക് ശേഷമാണ് കമ്മ്യൂണിസ്റ്റ് ഭീകരർ വീണ്ടും വയനാട്ടിലെത്തിയത്. തെരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇവർ ഒടുവിലെത്തിയത്. എന്നാൽ നാട്ടുകാരുമായി വാക്കുതർക്കം ഉണ്ടായതോടെ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.