ടി20 ലോകപ്പിന് ഒരു മാസം ശേഷിക്കെ അമേരിക്കയിലെ സ്റ്റേഡിയങ്ങളുടെ ഒരുക്കം അവസാന ഘട്ടത്തിലാണ്. ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ ഒരുക്കുന്നത് പത്ത് പിച്ചുകളാണ്. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിന് സമാനമായി പേസിനെ പിന്തുണയ്‌ക്കുന്ന പിച്ചുകളാണ് ഇവിടെ ഒരുങ്ങുന്നത്. ഇന്ത്യാ-പാക് പോരാട്ടവും ഇവിടെ തന്നെയാണ് നടക്കുക. ജൂൺ 9നാണ് മത്സരം.
ഫ്ലോറിഡയിലെ അഡ്ലെയ്ഡ് ഓവൽ സൊല്യൂഷ്യൻസാണ് പിച്ചൊരുക്കുന്നത്. നിലവിൽ നാലു പിച്ചുകൾ സജ്ജമാക്കിയിട്ടുണ്ട്. ആറ് പരിശീലന പിച്ചുകളാണ് സജ്ജമാക്കാനുള്ളത്. ഫ്ലോറിഡയിൽ നിന്നാണ് പിച്ചുകൾ എത്തിച്ച് സജ്ജീകരിക്കുന്നത്. 20 സെമി ട്രെയിലർ ട്രക്കുകളിലാണ് എത്തിക്കുന്നത്.
മാൻഹട്ടനിലെ ഐസെൺഹൗർ പാർക്കിലാണ് നാസൗ കൗണ്ടി സ്റ്റേഡിയമുള്ളത്. 34,000മാണ് സീറ്റിംഗ് കപ്പാസിറ്റി. എട്ടു മത്സരങ്ങളാകും ഇവിടെ നടക്കുന്നത്. ഒൻപത് ടീമുകളുടെ മത്സരത്തിനാണ് മാൻഹട്ടനിലെ സ്റ്റേഡിയം വേദിയാകുക.
















