ഇസ്ലാമാബാദ് : ദിവസങ്ങൾക്ക് മുൻപാണ് പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത് . ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ . എന്നാൽ ഇപ്പോൾ ജീവൻ തിരികെ നൽകിയ ഈ അവയവദാനത്തിലും വർഗീയത തിരുകി കയറ്റുകയാണ് പാകിസ്ഥാനിലെ മതപണ്ഡിതൻ .
അവയവദാനത്തെ പറ്റി ചോദിച്ച യൂട്യൂബറോട് ഇമാം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഹൃദയം നൽകിയയാൾ ഹിന്ദുവായതിനാൽ, അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളൊന്നും അംഗീകരിക്കപ്പെടില്ലെന്നാണ് ഇമാമിന്റെ കണ്ടെത്തൽ. പുണ്യം ലഭിക്കണമെങ്കിൽ മുസ്ലീമായി മരിക്കണമെന്നും ഇമാം പറഞ്ഞു. “പെൺകുട്ടിക്ക് ഹൃദയം നൽകിയയാൾ ഹിന്ദുവായി മരിച്ചു, അതിനാൽ അയാൾ ഒരു പുണ്യവും അർഹിക്കുന്നില്ല. എങ്കിലും, ഹൃദയം സ്വീകരിച്ച പെൺകുട്ടി ധൈര്യമുള്ളവളാണ്. ഇനി ആ അമുസ്‌ലിം ഹൃദയത്തെ അള്ളാാഹുവിന്റെ മുന്നിൽ മുട്ടുകുത്താൻ നിർബന്ധിക്കുമല്ലോ , അതാണ് അവളുടെ ധൈര്യം, ”ഇമാം പറഞ്ഞു.
മാത്രമല്ല അവയവദാനം തെറ്റാണെന്നും ഇമാം പറയുന്നുണ്ട് . ഇമാമിന്റെ അഭിപ്രായത്തിൽ, രോഗിയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പോലും രക്തദാനം പരിമിതപ്പെടുത്തണം. പാകിസ്ഥാൻ പൂർണ്ണമായും ഇസ്ലാമികമല്ല എന്ന വസ്തുതയിലും ഇമാം രോഷം പ്രകടിപ്പിച്ചു. പേരിൽ മാത്രം പാകിസ്ഥാൻ ഇസ്ലാമികമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.















